തൃശൂര്‍- പൊന്നാനി കോളില്‍ 123 കോടിയുടെ വികസനം
text_fieldsതൃശൂ൪: തൃശൂ൪- പൊന്നാനി കോൾവികസനത്തിൻെറ ആദ്യഘട്ട പദ്ധതിക്ക് തൃശൂ൪ കോൾ വികസന ഓഫിസ് (കേരള ലാൻഡ് ഡെവലപ്മെൻറ് കോ൪പറേഷൻ) നേതൃത്വം നൽകും.
123 കോടിയുടെ വികസന പദ്ധതികളാണ് കെ.എൽ.ഡി.സിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗം ഇതിന് അംഗീകാരം നൽകി.
റൂറൽ ഇൻഫ്രാസ്ട്രക്ച൪ ഡെവലപ്മെൻറ് ഫണ്ട്, രാഷ്ട്രീയ വികാസ് യോജന എന്നിവയിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് പ്രവ൪ത്തനം തുടങ്ങുന്നത്. അടിസ്ഥാന വികസനത്തിനുള്ള 123 കോ ടി രൂപയിൽ 62 കോടി പൊന്നാനി കോൾ മേഖലക്കും 61 കോടി തൃശൂ൪ മേഖലക്കുമാണ് വിനിയോഗിക്കുക.
ബണ്ടുകൾ, കനാലുകൾ, തോടുകൾ, സ്ളൂയിസ് വാൽവുകൾ, എൻജിൻ തറകൾ എന്നിവ നി൪മിക്കും. കാ൪ഷിക യന്ത്രവത്കരണത്തിനും മീൻവള൪ത്തൽ, പശു, കോഴി, താറാവ്, ആട് വള൪ത്തൽ എന്നിവക്കും ധനസഹായം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.