തിരൂരില്‍ ബാര്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെ
text_fieldsതിരൂ൪: നഗരത്തിലെ രണ്ട് ബാ൪ ഹോട്ടലുകൾ പ്രവ൪ത്തിക്കുന്നത് ലൈസൻസില്ലാതെയാണെന്ന് കണ്ടെത്തിയിട്ടും ശക്തമായ നടപടി സ്വീകരിക്കാൻ നഗരസഭക്ക് മടി. ടൗൺഹാൾ റോഡിലെയും ജില്ലാ മെഡിക്കൽ സ്റ്റോ൪ റോഡിലെയും ഹോട്ടലുകളാണ് ലൈസൻസില്ലാതെ പ്രവ൪ത്തിക്കുന്നത്. ഇവിടങ്ങളിൽ മാലിന്യ സംസ്കരണ പ്ളാൻറ് സ്ഥാപിച്ചിട്ടില്ല.
എന്നാൽ, നടപടിയെടുക്കാൻ നഗരസഭ മടിക്കുകയാണ്. കഴിഞ്ഞ ദിവസം നഗരസഭ ഹെൽത്ത് സ്ക്വാഡ് ഇവിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ നടപടി 5000 രൂപ വീതം പിഴ ഈടാക്കുന്നതിലൊതുങ്ങി. ഉടമകളുടെ മാപ്പപേക്ഷ പരിഗണിച്ചാണ് നടപടി പിഴയിലൊതുക്കിയതെന്നാണ് നഗരസഭയുടെ വിശദീകരണം. മാലിന്യ സംസ്കരണ സംവിധാനം ഏ൪പ്പെടുത്താൻ ഒരുമാസം സമയം അനുവദിച്ചിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
ഒരു ഹോട്ടലിൽ നിന്ന് പൊന്നാനിപ്പുഴയിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി പുഴ മലിനീകരണത്തെ തുട൪ന്നുള്ള പരിശോധനക്കിടെ പൊലീസ് കണ്ടെത്തിയിരുന്നു. ലൈസൻസില്ലാതിരുന്നിട്ടും ബാ൪ ഹോട്ടലുകൾ പ്രവ൪ത്തിക്കുന്നത് നഗരസഭാ അധികൃതരുടെ ഒത്താശയോടെയാണെന്ന് ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.