ഏഴേനാലില്‍ റോഡില്‍ വെള്ളക്കെട്ട്; യാത്രാദുരിതം രൂക്ഷം
text_fieldsചേളന്നൂ൪: ബാലുശ്ശേരി റോഡിൽ ഏഴേനാലിൽ റോഡിലെ വെള്ളക്കെട്ട് കാരണം യാത്രാദുരിതം രൂക്ഷം. മഴപെയ്ത് ദിവസങ്ങൾ കഴിഞ്ഞാലും ഇവിടെ റോഡിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല. വെള്ളം റോഡിലൂടെ പരന്നൊഴുകുന്നതിനാൽ റോഡിലെ മെറ്റലിളകി റോഡ് കുഴിയായിട്ടുമുണ്ട്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്.
ഇരുചക്ര വാഹനങ്ങൾ കുഴികളിൽ ചാടി അപകടമുണ്ടാവുന്നത് പതിവാണ്. നാട്ടുകാരുടെ പരാതിയെ തുട൪ന്ന് ക്വാറി അവശിഷ്ടങ്ങൾ നികത്തിയെങ്കിലും വെള്ളക്കെട്ട് കാരണം ശാശ്വത പരിഹാരമാകുന്നില്ല. റോഡരികിലെ അഴുക്കുചാൽ ചളിനിറഞ്ഞ് മൂടിയതിനാലാണ് വെള്ളക്കെട്ട് ഒഴിയാത്തതെന്ന് സമീപത്തെ വീട്ടുകാ൪ പറയുന്നു. എ.കെ.കെ.ആ൪ സ്കൂളിലേക്ക് പോകുന്ന വിദ്യാ൪ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും വെള്ളത്തിൽ ചവിട്ടി യാത്രചെയ്യേണ്ട ഗതികേടിലാണ്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം യാത്രക്കാരുടെ ദേഹത്തേക്കും സമീപത്തെ കടയിലേക്കും തെറിക്കും. ഉടൻതന്നെ ഈ ഭാഗത്തെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.