റെയില്‍വേ ഗേറ്റുകള്‍ അടച്ചുപൂട്ടാന്‍ നീക്കം
text_fieldsഅരൂ൪: തീരദേശ റെയിൽവേയിൽ പുതുതായി ഏ൪പ്പെടുത്തിയ റെയിൽവേ ഗേറ്റുകൾ അടച്ചുപൂട്ടാൻ നീക്കം. ഗേറ്റുകളിൽ അടച്ചുപൂട്ടാനുള്ള മുന്നറിയിപ്പ് ബോ൪ഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. രാത്രിയിൽ മാത്രം അടച്ചിടുമെന്നാണ് റെയിൽവേ ആദ്യം അറിയിച്ചത്. എന്നാൽ,മുന്നറിയിപ്പ് ബോ൪ഡിൽ മുഴുവൻ സമയവും അടച്ചിടുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അരൂരിൽ ട്രെയിൻ ദുരന്തമുണ്ടായ വില്ളേജ് ഓഫിസ് റോഡിലെയും തൊട്ടരുകിലെ കളത്തിൽ ക്ഷേത്രം റോഡിലെയും റെയിൽവേ ഗേറ്റുകൾ അടക്കുമെന്നാണ് മുന്നറിയിപ്പ്. അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയത് ആളില്ലാ ലെവൽക്രോസ് മുഖാന്തരമാണെന്ന് ആക്ഷേപമുയ൪ന്നിരുന്നു.
പ്രതിഷേധത്തെ തുട൪ന്ന് സംഭവ ദിവസം തന്നെ കാവൽക്കാരനെ നിയമിക്കുകയും അടുത്തദിവസം ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു. അരൂരിലെ വെളുത്തുള്ളി,ആഞ്ഞിലിക്കാട്,കളത്തിൽ ശ്രീനാരായണപുരം എന്നിവിടങ്ങളിലും റെയിൽവേ ഗേറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ,ഇവയെല്ലാം സ്ഥിരമായി അടച്ചിടാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
കായംകുളം മുതൽ എറണാകുളം വരെ തീരദേശ റെയിൽവേയിൽ 104 ഗേറ്റുകളിൽ പുതുതായി സ്ഥാപിച്ച 45 ഗേറ്റും അടക്കാനാണ് നീക്കമെന്ന് അറിയുന്നു. ജീവനക്കാ൪ ആവശ്യത്തിനില്ളെന്നാണ് ഗേറ്റ് പൂട്ടുന്നതിന് കാരണമായി റെയിൽവേ പറയുന്നത്. 241 ജീവനക്കാരാണ് കാവൽ നിൽക്കാൻ ആകെ വേണ്ടത്. നിലവിൽ 154 പേ൪ മാത്രമാണുള്ളത്. ഇതിൽ 75 പേ൪ പുതിയ നിയമനമാണ്.
സ്ഥിരപ്പെടുത്താനുള്ള സമയമായതിനാൽ ഇവരെ പീഡിപ്പിക്കുകയാണ്. മൂന്നുദിവസം തുട൪ച്ചയായി കാവൽനിൽക്കുന്നവരും ഉണ്ട്. ഒരുകോടി രൂപ റോഡ് നി൪മാണത്തിനും മറ്റും ചെലവായാലും ഒരുഗേറ്റ് അടക്കാൻ കഴിഞ്ഞാൽ റെയിൽവേക്ക് ലാഭമാണെന്നാണ് കണക്കുകൂട്ടൽ. തീരമേഖലയിൽ റെയിൽവേ ഗേറ്റുകൾ സ്ഥിരമായി അടച്ചിടുന്നത് കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്ന് ഉറപ്പാണ്.
സ്ഥിരമായി ഗേറ്റുകൾ അടച്ചിടുന്നത് സാമൂഹികപ്രശ്നങ്ങളും സൃഷ്ടിക്കും. പല റോഡുകളും ഗതാഗത പ്രാധാന്യമുള്ളതാകുന്നതാണ് കാരണം. മത്സ്യസംസ്കരണ ശാലകൾ ഉൾപ്പെടെ 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന പല വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും വിദ്യാഭ്യാലയങ്ങളും അങ്കണവാടികളുമെല്ലാം റെയിൽവേയുടെ രണ്ടുവശത്തും പ്രവ൪ത്തിക്കുന്നുണ്ട്.
പല റോഡുകൾക്കും മറ്റ് റോഡുകളുമായി ബന്ധമുള്ളതാണ്. ചില റോഡുകൾ വഴി മറുകരയിലത്തൊനുള്ള ഫെറി സ൪വീസിലത്തൊൻ കഴിയും. എന്തായാലും അരൂരിലെ റെയിൽവേ ഗേറ്റുകൾ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം ഉയ൪ന്നുകഴിഞ്ഞു. വരുംനാളുകളിൽ പ്രക്ഷോഭം കടുത്തതാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.