സി.പി.എമ്മില്‍ വീണ്ടും കലാപക്കൊടി
text_fieldsകൊച്ചി/മരട്: നേതാക്കളെ ലക്ഷ്യമിട്ട് അച്ചടക്ക നടപടികളുമായി ഒൗദ്യോഗിക ചേരി സജീവമായതോടെ സി.പി.എം വീണ്ടും പൊട്ടിത്തെറിയുടെ വക്കിൽ. എറണാകുളത്തെ വി.എസ് പക്ഷത്തെ മെരുക്കാൻ ഒൗദ്യോഗിക നേതൃത്വം നടപടികളുമായി രംഗത്തിറങ്ങിയതോടെയാണ് താൽകാലിക ശമനം കണ്ട വിഭാഗീയത വീണ്ടും തലപൊക്കുന്നത്. ജില്ലയിലെ സി.പി.എം ശക്തികേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട പറവൂരും ഏരിയ സെക്രട്ടറിയെ പുറത്താക്കാനുള്ള തീരുമാനവും വി.എസ് പക്ഷത്തിന് മുൻതൂക്കമുളള മരട് ലോക്കൽ കമ്മിറ്റിയിൽ ലോക്കൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യാനുമുള്ള തീരുമാനവുമാണ് ഏറ്റവുമൊടുവിൽ ജില്ലയിൽ സി.പി.എമ്മിനെ ഉലച്ചിരിക്കുന്നത്. ഒൗദ്യോഗിക നേതൃത്വം സംസ്ഥാന നേതൃത്വത്തിൻെറ പിന്തുണയോടെ തെരഞ്ഞുപിടിച്ച് പ്രതികാര നടപടികൾക്ക് മുതിരുകയാണെന്ന ആരോപണമാണ് വി.എസ് പക്ഷത്തിന്.
വി.എസ് പക്ഷത്തെ മരട് ലോക്കൽ സെക്രട്ടറി പി.വി. ശശിയെ പാ൪ട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി തീരുമാനം വിശദീകരിക്കാൻ വിളിച്ച യോഗത്തിൽനിന്ന് സി.ഐ.ടി.യു തൊഴിലാളികൾ ഇറങ്ങിപ്പോയി. മരട് ലോക്കൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത ജില്ലാ കമ്മിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഏരിയ കമ്മിറ്റി അംഗം സാജുവിൻെറ അധ്യക്ഷതയിൽ ഞായറാഴ്ച തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി ഓഫിസിൽ വിളിച്ചുചേ൪ത്ത യോഗത്തിൽനിന്ന് കുണ്ടന്നൂ൪ പൂളിലെ തൊഴിലാളികൾ ഒന്നടങ്കം ഇറങ്ങിപ്പോയത്. തൊഴിലാളികളുടെ ക്ഷേമനിധി ഫണ്ടിൽനിന്ന് 30 ലക്ഷത്തിൻെറ തിരിമറി നടത്തിയെന്നാരോപിച്ചാണ് സെക്രട്ടറിയെയും ലോക്കൽ കമ്മിറ്റിഅംഗം അയ്യപ്പനെയും ഒരു വ൪ഷത്തേക്ക് പാ൪ട്ടിയിൽനിന്ന് ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തത്. സി.എം. സുന്ദരൻെറ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ കമീഷൻ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. എന്നാൽ, ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ പി.വി. ശശിക്ക് പങ്കില്ളെന്നാണ് തൊഴിലാളികൾ പറയുന്നത്. കുണ്ടന്നൂ൪ പൂളിൽ പുരുഷൻ കൺവീനറായിരുന്ന സമയത്താണ് ഫണ്ടിൽ തിരിമറി നടന്നത്. ഇക്കാര്യം പുരുഷൻ സമ്മതിക്കുകയും ചെയ്തു. ഇതേതുട൪ന്ന് ഇയാളെ പാ൪ട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. വീട് വിറ്റോ പണയപ്പെടുത്തിയോ തുക നൽകാമെന്ന് പാ൪ട്ടി നേതൃത്വത്തിന് രേഖാമൂലം പുരുഷൻ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പറയുന്നു. എന്നാൽ, ഇക്കാര്യങ്ങൾ പരിഗണിക്കുകയോ 10 വ൪ഷത്തെ കണക്ക് വേണ്ട രീതിയിൽ പരിശോധിക്കുകയോ ചെയ്യാതെ മൂന്നുദിവസം കൊണ്ട് തട്ടിക്കൂട്ടിയ അന്വേഷണ റിപ്പോ൪ട്ട് പ്രഹസനമാണെന്നാണ് വി.എസ് പക്ഷം ഉയ൪ത്തുന്ന ആരോപണം.
20 അംഗ ലോക്കൽ കമ്മിറ്റിയിൽ 16ഓളം പേ൪ വി.എസ് പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ തിങ്കളാഴ്ച നടക്കാനിരിക്കുന്ന തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി യോഗവും ലോക്കൽ കമ്മിറ്റി യോഗവും ആരോപണ പ്രത്യാരോപണങ്ങൾക്കും വൻപൊട്ടിത്തെറിക്കും വേദിയാകുമെന്നാണ് സൂചന.
പറവൂരിൽ മുൻ നഗരസഭ ചെയ൪മാൻ എൻ.എ. അലിയെ ഒഴിവാക്കി പുതിയ സെക്രട്ടറിയെ നിശ്ചയിക്കാൻ തീരുമാനിച്ചിരിക്കെ വ്യാപക പ്രതിഷേധം നേതൃത്വത്തിനെതിരെ ഉയ൪ന്നിട്ടുണ്ട്. അലിക്കെതിരെ കരുതിക്കൂട്ടി ഉന്നയിച്ച പരാതികളാണെന്നാണ് ആരോപണം. മന്നം സ൪വീസ് സഹകരണ ബാങ്കിൻെറ പ്രസിഡൻറ് തെരഞ്ഞെടുപ്പ്, സ൪വീസ് സൊസൈറ്റിയിലെ നിയമനം, മഹിള അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പ് ഇവയുമായി ബന്ധപ്പെട്ട് ഒൗദ്യോഗിക പക്ഷം ഉന്നയിച്ച പരാതികളിൽ കഴമ്പില്ളെന്നാണ് വി.എസ് പക്ഷത്തിൻെറ ആരോപണം. നിലവിൽ ഏരിയ കമ്മിറ്റി അംഗമല്ലാത്ത നേതാവിനെ മഹിള അസോസിയേഷൻെറ ഏരിയ സെക്രട്ടറി ആക്കണമെന്ന ഒൗദ്യോഗിക പക്ഷത്തിൻെറ ആവശ്യം സംഘടനാപരമായി അംഗീകരിക്കാനാവില്ളെന്നും ത൪ക്കമുടലെടുത്ത സാഹചര്യത്തിൽ പഴയഭാരവാഹികൾ തുടരട്ടെയെന്ന തീരുമാനമെടുക്കുകയായിരുന്നുവെന്നുമാണ് വി.എസ് വിഭാഗം പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.