ഓണത്തിന് നല്‍കിയ റേഷനരിയില്‍ മായം
text_fieldsകുഴൽമന്ദം: ഓണത്തിന് റേഷൻകടകളിലൂടെ വിതരണം നടത്തിയ സി.എം.ആ൪ വെള്ള അരിയിൽ മായം. കഴിഞ്ഞ രണ്ടാം വിളയ്ക്ക് ക൪ഷകരിൽനിന്ന് നെല്ല് സംഭരിച്ച വകയിലെ 20 ടൺ അരിയാണ് കുഴൽമന്ദം മേഖലയിൽ വിതരണം ചെയ്തത്.
സ൪ക്കാറിനുവേണ്ടി ക൪ഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നത് ജില്ലയിലെ ചില സ്വകാര്യ മില്ലുകളാണ്.
ഇങ്ങനെ സംഭരിക്കുന്ന നെല്ല് അരിയാക്കി റേഷൻകടകളിൽ എത്തിക്കുന്നതുവരെ മേൽനോട്ട ചുമതല സിവിൽ സപൈ്ളസ് അധികൃത൪ക്കാണ്.
തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന ചണ്ടിനെല്ല് അരിയാക്കി നല്ല അരിയുമായി കൂട്ടിക്കല൪ത്തിയെന്നാണ് ഉപഭോക്താക്കളുടെ പരാതി. കറുത്ത അരി കൂടുതലായി കാണാൻ കാരണം ഇതാണത്രേ.
ഓണത്തിന് വിതരണം നടത്തിയ അരിയിൽ കറുത്ത അരി കൂടുതലാണെന്ന് റേഷൻകടക്കാരും കാ൪ഡ് ഉടമകളും പറയുന്നു. സ്വകാര്യമില്ലിലെ ഗോഡൗണിൽ സിവിൽ സപൈ്ളസ് അധികൃത൪ പരിശോധന നടത്തിയശേഷമാണ് റേഷൻ മൊത്തവിതരണ ഗോഡൗണിലേക്ക് അരി എത്തിക്കേണ്ടത്. എന്നാൽ, അധികൃത൪ പരിശോധന നടത്തി ഒരാഴ്ചയെങ്കിലും കഴിഞ്ഞ ശേഷമാണത്രെ റേഷൻ മൊത്ത ഗോഡൗണിലേക്ക് അരി എത്തുന്നത്. ഈ കാലയളവിലാണ് കൃത്രിമം നടക്കുന്നതെന്ന് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.