നിയമവശം പരിശോധിക്കും; റാങ്ക് ലിസ്റ്റ് നീട്ടല്‍ തീരുമാനം മാറ്റി
text_fieldsതിരുവനന്തപുരം: റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന സ൪ക്കാ൪ ശിപാ൪ശയിൽ തിങ്കളാഴ്ച ചേ൪ന്ന പി.എസ്.സി യോഗം തീരുമാനമെടുത്തില്ല. ഇതിൻെറ നിയമവശങ്ങൾ പരിശോധിക്കണമെന്ന അഭിപ്രായമാണ് പൊതുവേ ഉയ൪ന്നത്.
ലിസ്റ്റ് നീട്ടുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം വന്നു. നിയമവശങ്ങൾ കൂടി പരിശോധിച്ച ശേഷം അടുത്ത തിങ്കളാഴ്ച ചേരുന്ന യോഗം തീരുമാനമെടുക്കും.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലര വ൪ഷം വരെയോ പുതിയ റാങ്ക് ലിസ്റ്റ് വരുന്നതുവരെയോ നീട്ടണമെന്നാണ് സ൪ക്കാറിൻെറ ശിപാ൪ശ. ലിസ്റ്റ് നിലവിലില്ലാത്തതിനാൽ നിയമനം നടക്കാതിരിക്കുകയും പുതിയ ലിസ്റ്റ് വരാതെ നിലവിലെ ലിസ്റ്റുകളുടെ കാലാവധി കഴിയുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയാണ് സ൪ക്കാ൪ ലക്ഷ്യം. സ൪ക്കാറിൻെറ ശിപാ൪ശ ഇന്നലെയാണ് പി.എസ്.സി അംഗങ്ങൾക്ക് ലഭ്യമായത്. അതിനാൽ മുൻകൂട്ടി പഠനം നടത്താൻ കഴിഞ്ഞതുമില്ല. എന്നാൽ ലിസ്റ്റിൻെറ കാലാവധി നീട്ടുന്നതിൽ നിയമപരമായ ചില പ്രശ്നങ്ങളുണ്ടെന്ന് യോഗത്തിൽ അഭിപ്രായമുയ൪ന്നു. തീരുമാനം കൈക്കൊണ്ട ശേഷം അത് നടപ്പാകാതെ വന്നാൽ ഗുരുതരമായ സ്ഥിതി ഉണ്ടാകും. നിയമപരമായി ഇത് നിലനിൽക്കുമോ എന്നതാണ് പ്രധാന ആശങ്ക. അതിനാൽ നിയമവശം പരിശോധിക്കണമെന്ന നിലപാടാണ് യോഗത്തിലുണ്ടായത്.
താൽകാലിക നിയമനം നടത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ ലിസ്റ്റിൻെറ കാലാവധി നീട്ടണമെന്നാണ് സ൪ക്കാ൪ ആവശ്യപ്പെട്ടത്. ഇത് ലിസ്റ്റ് നീട്ടാൻ പര്യാപ്തമായ കാരണമല്ളെന്നും അഭിപ്രായമുണ്ടായി. നിയമന നിരോധം പോലെയുള്ള സാഹചര്യത്തിൽ ലിസ്റ്റിൻെറ കാലാവധി നീട്ടാൻ കഴിയും. ഇപ്പോഴത്തെ നീട്ടലിന് ആധാരമായ കാര്യങ്ങൾ സ൪ക്കാറിൻെറ ശിപാ൪ശയിൽ വ്യക്തമാക്കിയിട്ടില്ല. സാധാരണ തരത്തിലുളള നീട്ടലാണോ സ്ഥിരമായി ലിസ്റ്റുകളുടെ കാലാവധി നാലര വ൪ഷമാക്കണമോ എന്നതടക്കം പരിശോധിക്കണം. കാലാവധി നീട്ടിയാൽ എത്ര ലിസ്റ്റുകൾക്ക് ഗുണം കിട്ടും, ഏതൊക്കെ തസ്തികയിലേക്ക് പുതിയ ലിസ്റ്റ് വരും തുടങ്ങിയവയും പരിശോധിക്കും.
കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് പെൻഷൻ തീയതി ഏകീകരണം നടപ്പാക്കിയതോടെയാണ് പി.എസ്.സി ലിസ്റ്റുകളും നീട്ടുന്ന സ്ഥിതി വന്നത്. പെൻഷൻ ഏകീകരണം ഒഴിവാക്കി പെൻഷൻ പ്രായം 56 വയസ്സാക്കി ഉയ൪ത്തിയിരുന്നു. എന്നിട്ടും ലിസ്റ്റിൻെറ കാലാവധി വിവിധ കാരണങ്ങൾ പറഞ്ഞ് നീട്ടി. ഏറ്റവുമൊടുവിൽ നീട്ടിയ കാലാവധി ഈ മാസം 30ന് അവസാനിക്കുകയാണ്. അതിനാൽ അടുത്ത തിങ്കളാഴ്ച തന്നെ ശിപാ൪ശയിൽ കമീഷന് തീരുമാനമെടുക്കേണ്ടി വരും. നീട്ടാൻ തീരുമാനമെടുത്താൽ 30 ന് കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾക്കും ഗുണം കിട്ടും. യു.ഡി.എഫ് സ൪ക്കാ൪ അഞ്ചാം തവണയാണ് ലിസ്റ്റ് നീട്ടാൻ ആവശ്യപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.