ഗോളടിച്ചില്ളെങ്കിലും നിരാശപ്പെടുത്താതെ നെയ്മര്‍
text_fieldsബാഴ്സലോണ: 57 ദശലക്ഷം യൂറോക്ക് നാട്ടിലെ സാൻേറാസ് ക്ളബിൽനിന്ന് ആധുനിക ഫുട്ബാളിലെ അതികായരായ ബാഴ്സലോണയുടെ അണിയിലേക്ക് കൂടുമാറിയ ബ്രസീലിയൻ താരം നെയ്മ൪ ഇത്തവണ ട്രാൻസ്ഫ൪ മാ൪ക്കറ്റിലെ വലിയ സംസാരവിഷയമായിരുന്നു. നൈസ൪ഗിക പ്രതിഭാശേഷിയിൽ സാൻേറാസിനുവേണ്ടിയും ബ്രസീലിൻെറ മഞ്ഞപ്പടക്കൊപ്പവും മിന്നിത്തിളങ്ങിയ 21കാരനെ യൂറോപ്പിലെ വമ്പൻനിരകൾ മിക്കതും നോട്ടമിട്ടിരുന്നു. എന്നാൽ, കാശൊഴുക്കാൻ പിന്നാലെ കൂടിയ മറ്റു പ്രമുഖ നിരകളെ നിരാശപ്പെടുത്തി ബാഴ്സയിലേക്ക് ചേക്കാറാനായിരുന്നു നെയ്മറിൻെറ തീരുമാനം. ഇഷ്ടതാരമായ ലയണൽ മെസ്സിയുടെ സാന്നിധ്യവും തൻെറ ശൈലിക്കിണങ്ങുന്ന ബാഴ്സയുടെ കേളീരീതിയുമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ നെയ്മറെ പ്രേരിപ്പിച്ചത്.
ബാഴ്സലോണയിൽ മെസ്സിക്കൊപ്പം കളിക്കുകയെന്ന സ്വപ്നനേട്ടങ്ങളിലേക്ക് പന്തുതട്ടുന്ന നെയ്മ൪ പ്രതീക്ഷക്കൊത്ത പ്രകടനമാണോ കാഴ്ചവെക്കുന്നത്? അഭിപ്രായങ്ങൾ പലവിധമാണെങ്കിലും ഗോൾവരൾച്ച ഒഴിച്ചുനി൪ത്തിയാൽ നെയ്മ൪ ബാഴ്സയിൽ മോശക്കാരനല്ല എന്ന വിലയിരുത്തലാണ് അധികവും. സാൻേറാസിലെ തൻെറ സ്കോറിങ് പാടവം പുറത്തെടുക്കാൻ യുവതാരത്തിന് ബാഴ്സലോണയിൽ കഴിഞ്ഞിട്ടില്ല. സ്പാനിഷ് സൂപ്പ൪ കപ്പിൽ അത്ലറ്റികോ മഡ്രിഡിനെതിരെ നേടിയ ഗോളാണ് ബാഴ്സക്കുവേണ്ടി ഒൗദ്യോഗിക മത്സരങ്ങളിൽ ഇതുവരെ ക്രെഡിറ്റിലുള്ളത്. കഴിഞ്ഞ നാലു ലീഗ് മത്സരങ്ങളിൽ ഒരു ഗോൾ പോലും നെയമറുടെ പേരിൽ കുറിക്കപ്പെട്ടിട്ടില്ല. എന്നാൽ, യൂറോപ്പിനു പുറത്തുള്ളൊരു ടീമിനുവേണ്ടി ആദ്യമായി ബൂട്ടുകെട്ടുന്ന നെയ്മ൪ ബാഴ്സയുടെ താരതമ്യേന സങ്കീ൪ണമായ ശൈലിയുമായി എളുപ്പം ഇണങ്ങിച്ചേരുന്നുവെന്നതാണ് ശ്രദ്ധേയം. ഓരോ മത്സരം കഴിയുന്തോറും ടീമിൻെറ കേളീശൈലിയുമായി നെയ്മ൪ പൊരുത്തപ്പെട്ടുവരുന്നു. ഗോളടിയിൽ പിന്നിലാണെങ്കിലും നാലു ഗോളുകൾക്ക് ഇതുവരെ നെയ്മ൪ അവസരം ഒരുക്കിയെടുത്തിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം മെസ്സിക്കു വേണ്ടിയായിരുന്നു. ആക്രമണ നിരയിൽ മെസ്സി-നെയ്മ൪ കൂട്ടുകെട്ട് കൂടുതൽ മൂ൪ച്ചയേറുമെന്നാണ് കുറഞ്ഞ മത്സരങ്ങളിൽതന്നെ ഒത്തിണക്കം കാട്ടുന്ന ഇരുതാരങ്ങളും സൂചിപ്പിക്കുന്നത്. വ്യക്തിപരമായ കഴിവുകൾ പുറത്തെടുക്കാൻ കൂടുതൽ സ്വാതന്ത്ര്യമുള്ള ബ്രസീലിയൻ ലീഗിൽനിന്ന് സ്പാനിഷ് ലീഗിൻെറ കടുത്ത പോരാട്ടമുഖത്ത് ബാഴ്സലോണ പോലൊരു ടീമിലെ സാഹചര്യങ്ങളുമായി എളുപ്പം പൊരുത്തപ്പെടുകയെന്നത് ശുഭസൂചനയായി ക്ളബ് മാനേജ്മെൻറ് കണക്കാക്കുന്നു.
മെസ്സിയെ കേന്ദ്രീകരിച്ച് തന്ത്രങ്ങൾ മെനയുന്ന ബാഴ്സ കഴിഞ്ഞ കുറച്ചു സീസണുകളിലായി അ൪ജൻറീനക്കാരനു പറ്റിയ കൂട്ടുതേടുകയായിരുന്നു. സാമുവൽ എറ്റൂ, സ്ളാറ്റൻ ഇബ്രാഹിമോവിച്ച്, അലക്സി സാഞ്ചസ്, ഡേവിഡ് വിയ്യ തുടങ്ങി ഒട്ടേറെ പ്രമുഖരെ പരീക്ഷിച്ച് തൃപ്തിയടയാതെ പോയ കാറ്റലോണിയൻ ടീമിന് നെയ്മറുടെ തുടക്കം ബോധിച്ചുവെന്ന് ടീം വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. കളത്തിൽ കുറഞ്ഞ മത്സരങ്ങൾ കൊണ്ടുതന്നെ ഇരുവ൪ക്കുമിടയിലുള്ള പരസ്പര ധാരണക്ക് തെളിവായിരുന്നു സെവിയ്യക്കെതിരെ നെയ്മറുടെ പാസിൽനിന്ന് മെസ്സി നേടിയ ഗോൾ.
ഗ്രൗണ്ടിൽ എതിരാളികളുടെ പ്രധാന ‘ഉന്നം’ നെയ്മറാണെന്ന് താരത്തിനെതിരായ ഫൗളുകൾ തെളിയിക്കുന്നു. മെസ്സിയേക്കാൾ മൂന്നു മടങ്ങ് അധികം ഫൗളുകളാണ് ബ്രസീലുകാരനെ ലാക്കാക്കി എത്തുന്നത്. ഇതുവരെ ബാഴ്സ നിരയിൽ 23 ഫൗളുകളാണ് നെയ്മ൪ക്ക് നേരിടേണ്ടി വന്നത്. മെസ്സിക്ക് ഏഴും. ഇരുവരേക്കാളും കുറച്ചുസമയം കളിച്ച പെഡ്രോക്കും ആന്ദ്രേ ഇനിയെസ്റ്റക്കും ഏഴു ഫൗളുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എതി൪ ഡിഫൻഡ൪മാരുടെ നോട്ടപ്പുള്ളിയായി മെസ്സി മാറിയതിനെ ത്തുട൪ന്നാണ് നെയ്മറെയും അണിയിലത്തെിച്ച് ദ്വിമുഖ ആക്രമണം നടത്തി ആശയക്കുഴപ്പമുണ്ടാക്കാൻ ബാഴ്സ ഉന്നമിട്ടത്. ഈ നീക്കം ഫലം കാണുന്നുവെന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
മെസ്സിയെ വളഞ്ഞ് ബാഴ്സയുടെ നീക്കങ്ങൾ മരവിപ്പിക്കുന്നതിൽ കഴിഞ്ഞ സീസണിൽ എതി൪ കോച്ചുമാ൪ പ്രത്യേക ശ്രദ്ധ പുല൪ത്തിയിരുന്നു. എന്നാൽ, ക്രിയേറ്റിവ് കളിക്കാരനായ നെയ്മറുടെ വരവോടെ ഒരേസമയം, പ്രതിഭാശാലികളായ രണ്ടു ഫോ൪വേഡുകളെ പ്രതിരോധിക്കുകയെന്നത് എതി൪ ടീമുകൾക്ക് ശ്രമകരമായി മാറിയിട്ടുണ്ട്. വിങ്ങിൽനിന്ന് അവസരങ്ങൾ തുറന്നെടുക്കാനും ബോക്സിലേക്ക് അളന്നുമുറച്ച ക്രോസുകൾ തൊടുക്കാനുമുള്ള മിടുക്ക് ബാഴ്സലോണയുടെ പുതിയ കേളീശൈലിക്ക് ഏറെ ഊ൪ജം പക൪ന്നു നൽകുന്നുണ്ട്. കുറഞ്ഞ മത്സരങ്ങൾ കൊണ്ടുതന്നെ നെയ്മ൪ ടീമിൽ സ്ഥിരസാന്നിധ്യമായി. നെയ്മറുടെ സാന്നിധ്യം ടീമിന് ഏറെ ഗുണകരമാണെന്നും തങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാകുമെന്നും പ്രഖ്യാപിച്ച് മെസ്സി കൂട്ടുകാരന് പൂ൪ണ പിന്തുണ നൽകുകയും ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.