പങ്കാളിത്ത പെന്‍ഷന്‍: ട്രഷറികളെ ഒഴിവാക്കി
text_fieldsതിരുവനന്തപുരം: ജീവനക്കാ൪ക്കും അധ്യാപക൪ക്കും കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച് സംസ്ഥാന സ൪ക്കാറും സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസിയായ നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡുമായും (എൻ.എസ്.ഡി.എൽ) ദേശീയ പെൻഷൻ പദ്ധതി ട്രസ്റ്റുമായും (എൻ.പി.എസ്) പുതുക്കിയ കരാറിൽ ഒപ്പുവെക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി. എന്നാൽ, പെൻഷൻ ഫണ്ടിലേക്ക് നൽകുന്ന പണം സംസ്ഥാന ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പെൻഷൻ ഫണ്ട് നിക്ഷേപിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ ട്രഷറിയില്ളെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മതിച്ചു. പങ്കാളിത്ത പെൻഷനെതിരെ നടത്തിയ അനിശ്ചിത കാല സമരം പിൻവലിച്ചപ്പോൾ ട്രഷറിയിൽ പണം നിക്ഷേപിക്കാൻ നടപടിയെടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
അ൪ധ സ൪ക്കാ൪ സ്ഥാപനങ്ങൾ, സ൪ക്കാ൪ ഉടമസ്ഥതയിലുള്ള കമ്പനികൾ എന്നിവയിലെല്ലാം പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം തുട൪നടപടി കൈക്കൊള്ളും. 2013 മാ൪ച്ച് 31 വരെ നിയമനം ലഭിച്ചവരും പ്രൊബേഷൻ ഡിക്ളയ൪ ചെയ്യുന്നതിനുമുമ്പ് ശൂന്യവേതനാവധിയിൽ പ്രവേശിച്ചവരുമായ ജീവനക്കാരെകൂടി നിലവിലുള്ള പെൻഷൻ പദ്ധതിയിൽ നിലനി൪ത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.