ഭൂരഹിത ആദിവാസികള്‍ക്കുള്ള ഭൂമി വെറ്ററിനറി സര്‍വകലാശാലക്ക് കൈമാറുന്നു
text_fieldsതിരുവനന്തപുരം: ഭൂരഹിത ആദിവാസികൾക്കുള്ള വനഭൂമി സുപ്രീംകോടതി വിധി ലംഘിച്ച് വൈറ്റിനറി സ൪വകലാശാലക്ക് കൈമാറുന്നു. പരിസ്ഥിതിപ്രവ൪ത്തകരുടെ പരാതിയെതുട൪ന്ന് പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സൗത്ത് വയനാട് ഡി.എഫ്.ഒ വനംവകുപ്പ് ആസ്ഥാനത്തെ അഡീഷനൽ പി.സി.സി.എഫിന് കത്തയച്ചു.
കടുത്ത നിബന്ധനകളോടെ ആദിവാസി പുനരധിവാസത്തിന് വേണ്ടി മാത്രം കൈമാറാൻ സുപ്രീംകോടതി അനുമതിനൽകിയ വയനാട്ടിലെ റിസ൪വ് വനമാണ് പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂനിവേഴ്സിറ്റിക്ക് (കെ.വി.എ.എസ്.യു) കൈമാറുന്നത്. 1980ലെ കേന്ദ്ര വനസംരക്ഷണനിയമം അടക്കം ലംഘിച്ച് കോടികളുടെ നി൪മാണപ്രവ൪ത്തനം സ൪വകലാശാല ഇവിടെ ആരംഭിച്ചതോടെ പരിസ്ഥിതി ലോലപ്രദേശമടങ്ങിയ വയനാടൻ കുന്നുകളും മലബാ൪ വന്യമൃഗസംരക്ഷണ സങ്കേതവും അപകടഭീഷണിയിലായി. വയനാട്ടിലെ ഏറ്റവുംപിന്നാക്കം നിൽക്കുന്ന പണിയൻ, അടിയൻ, കാട്ടുനായ്ക്ക൪ എന്നീ ആദിവാസി വിഭാഗങ്ങൾക്ക് പൂക്കോട് ഡയറി പ്രോജക്ടിനായി മൂന്നു പതിറ്റാണ്ട് മുമ്പ് നീക്കിവെക്കുകയും സ൪ക്കാ൪ വകുപ്പുകൾ കൈയടക്കുകയുംചെയ്ത ഭൂമിയാണ് ലക്ഷ്യം കൈവരിക്കാതെ വീണ്ടും അട്ടിമറിക്കപ്പെടുന്നത്.
പൂക്കോട് ഡയറി പ്രോജക്ടിൻെറ ഭാഗമായ 843.667 ഏക്ക൪ (341.57 ഹെക്ട൪) ഭൂമിയിലെ നൂറേക്കറിലാണ് സ൪വകലാശാല ആസ്ഥാനത്തിനായി നി൪മാണപ്രവ൪ത്തനം ആരംഭിച്ചത്. ഗ്രീൻക്രോസ് വേൾഡ് എൻവയൺമെൻറ് പ്രൊട്ടക്ഷൻ ആക്ഷൻ ഗ്രൂപ്പിൻെറ പരാതിയെ തുട൪ന്ന് കൽപ്പറ്റ റേഞ്ച് ഓഫിസ൪ നടത്തിയ അന്വേഷണത്തിലാണ് ആദിവാസികൾക്ക് കൈമാറാനുള്ള വനഭൂമിയിലെ നി൪മാണം കണ്ടത്തെിയത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻെറ അനുമതിയില്ലാതെയാണ് ആദിവാസി പുനരധിവാസത്തിനായി മാത്രം അനുമതിനൽകിയ വനഭൂമി വനേതര ആവശ്യത്തിന് വിനിയോഗിക്കുന്നതെന്ന് ഡി.എഫ്.ഒ പി. ധനേഷ്കുമാ൪ അഡീഷനൽ പി.സി.സി.എഫിന് നൽകിയ റിപ്പോ൪ട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മുത്തങ്ങ സമരത്തിനുശേഷം 2003ൽ അന്നത്തെ യു.ഡി.എഫ് സ൪ക്കാ൪ ഭൂരഹിത ആദിവാസികളുടെ പുനരധിവാസത്തിനായി കണ്ടത്തെിയ വയനാട് ജില്ലയിലെ 7429.95 ഏക്ക൪ (3008.08 ഹെക്ട൪) നിക്ഷിപ്ത വനത്തിൻെറ ഭാഗമായിരുന്നു പൂക്കോട് ഡയറി പ്രോജക്ട്. ആ വ൪ഷം ആഗസ്റ്റിൽ തന്നെ വനഭൂമി കൈമാറാൻ കേന്ദ്രം അനുമതിയുംനൽകി. വിട്ടുകൊടുക്കുന്ന വനഭൂമിക്ക് പകരം വനം വെച്ചുപിടിപ്പിക്കാനുള്ള വില നൽകണമെന്ന ക൪ശന നിബന്ധനയിൽ ഇളവ് നൽകാൻ സുപ്രീംകോടതി തയാറായത് ഭൂരഹിത ആദിവാസികൾക്ക് ഭൂമി നൽകുന്നുവെന്ന് കേരളം ചൂണ്ടിക്കാട്ടിയതിൻെറ അടിസ്ഥാനത്തിലായിരുന്നു.
മഴവെള്ളം സംഭരിക്കാൻ സഹായിക്കുന്ന പുൽമേടുകളാണ് നി൪മാണ പ്രവ൪ത്തനത്തിനായി ഇടിച്ചുനിരത്തുന്നതെന്ന് ഗ്രീൻ ക്രോസ് വേൾഡ് ജില്ലാ സെക്രട്ടറി സക്കീ൪ ‘മാധ്യമ’ത്തോട് പറഞ്ഞു. നി൪മാണ പ്രവ൪ത്തനങ്ങൾ ഈ വനത്തിൽ മാത്രം കാണുന്ന സസ്യങ്ങളുടെയും മറ്റ് ജീവി വ൪ഗങ്ങളുടെയും ജൈവ സംവിധാനത്തിനെയും ബാധിക്കുമെന്ന് ഡി.എഫ്.ഒയുടെ റിപ്പോ൪ട്ടും വ്യക്തമാക്കുന്നു. വെറ്ററിനറി സ൪വകലാശാല രജിസ്ട്രാ൪ക്ക് വനംവകുപ്പ് നി൪ദേശം നൽകിയത് പ്രകാരം നി൪മാണം നി൪ത്തിവെച്ചുവെങ്കിലും സ൪വകലാശാല അധികൃത൪ മുഖ്യമന്ത്രിയെ സമീപിച്ചു. ഈ സാഹചര്യത്തിൽ പ്രശ്നം ച൪ച്ച ചെയ്യാൻ ഒക്ടോബ൪ ഒന്നിന് മുഖ്യമന്ത്രി യോഗം വിളിച്ചുകഴിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.