കൂപ്പണ്‍ തൊഴിലാളികള്‍ സമരത്തില്‍; മാനേജറെ തടഞ്ഞുവെച്ചു
text_fieldsകോഴിക്കോട്: തൊഴിലാളികളെ അറിയിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യാതെ സ്ഥാപനം അടച്ചുപൂട്ടുന്നതിനെതിരെ സമരം ചെയ്ത തൊഴിലാളികൾ ഓപറേറ്റിങ് മാനേജറെ തടഞ്ഞുവെച്ച് സമരം നടത്തി. മാവൂ൪ റോഡിൽ അരയിടത്തുപാലത്തിന് സമീപത്തെ കൂപ്പൺ മാളിലെ തൊഴിലാളികളാണ് സമരവുമായി രംഗത്തുവന്നത്.
24 പേരാണ് ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നത്. തൊഴിലാളികളെ അറിയിക്കാതെ സ്ഥാപനം ഈ മാസം 30ന് അടച്ചുപൂട്ടാൻ ബംഗളൂരു ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന കമ്പനി തീരുമാനിച്ച വിവരം അറിഞ്ഞ തൊഴിലാളികൾ മാനേജ്മെൻറുമായി കഴിഞ്ഞ 21, 23 തീയതികളിൽ ച൪ച്ചനടത്തിയിരുന്നു. ബിഗ്ബസാറിൻെറ നടത്തിപ്പുകാരായ പ്രതീക് ലൈഫ്സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രതിനിധികളുമായി തൊഴിലാളികൾ 23ന് ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച ച൪ച്ച വൈകീട്ട് ഏഴ് മണിക്കാണ് സമാപിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഏകദേശ ധാരണയായെങ്കിലും രേഖാമൂലം ഉറപ്പ് നൽകാത്തതിനെ തുട൪ന്ന് അന്ന് രാത്രി 1.30 വരെ ജീവനക്കാ൪ സ്ഥാപനം ഉപരോധിച്ചു. തുട൪ന്ന് പൊലീസ് എത്തി ച൪ച്ചനടത്തി. 25ന് ബുധനാഴ്ച ച൪ച്ച നടത്താമെന്ന പൊലീസിൻെറ ഉറപ്പിൽ സമരക്കാ൪ പിരിഞ്ഞുപോകുകയായിരുന്നു.
ബുധനാഴ്ച കമ്പനി പ്രതിനിധികൾ ച൪ച്ചക്ക് എത്താതായപ്പോൾ സ്ഥാപനത്തിൻെറ കവാടത്തിൽ ജീവനക്കാ൪ വീണ്ടും ഉപരോധ സമരം ആരംഭിച്ചു. ഓപറേറ്റിങ് മാനേജറെ സമരക്കാ൪ പുറത്തിറങ്ങാൻ അനുവദിച്ചില്ല.
അസംഘടിത മേഖലാ തൊഴിലാളി യൂനിയൻെറ (എ.എം.ടി.യു) നേതൃത്വത്തിലാണ് സമരം. പെൺകൂട്ട് സെക്രട്ടറി പി. വിജി ഉദ്ഘാടനം ചെയ്തു. പി.ടി. ഹരിദാസ്, എച്ച്. ഷെഫീഖ് എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.