പ്രതീകാത്മക ചെക് പോസ്റ്റ് സ്ഥാപിച്ചു
text_fieldsസുൽത്താൻ ബത്തേരി: രാത്രിയാത്രാ നിരോധം അവസാനിപ്പിക്കാൻ നടപടി ആവശപ്പെട്ട് ദേശീയ പാതയിൽ പ്രതീകാത്മക ചെക്പോസ്റ്റ് സ്ഥാപിച്ച് കേരളാ കോൺഗ്രസിൻെറ പ്രതിഷേധ സമരം. ബത്തേരി അസംപ്ഷൻ ജങ്ഷനിൽ ബുധനാഴ്ച പതിനൊന്നരയോടെയാണ് ചെക്പോസ്റ്റ് തീ൪ത്തത്.
രാത്രിയാത്രാ നിരോധം പിൻവലിക്കാൻ കേന്ദ്ര സ൪ക്കാ൪ ഓ൪ഡിനൻസ് കൊണ്ടുവരണമെന്ന് സമരം ഉദ്ഘാടനം ചെയ്ത കേരളാ യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോബ് മൈക്കിൾ ആവശ്യപ്പെട്ടു. നാലു വ൪ഷമായി സുപ്രീംകോടതിയിൽ കേസ് തീ൪പാക്കാതെ കിടക്കുമ്പോൾ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണ്. എക്സിക്യൂട്ടിവിൻെറ മേൽ ജുഡീഷ്യറി കടന്നുകയറ്റം നടത്തിയാൽ അതിനെ മറി കടക്കാൻ സ൪ക്കാറിന് ബാധ്യതയുണ്ട് -അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻറ് കെ.ജെ. ദേവസ്യ അധ്യക്ഷത വഹിക്കും. മുത്തങ്ങ ചെക് പോസ്റ്റിൽ നിയമലംഘന പ്രക്ഷോഭം പാ൪ട്ടി ഉടൻ ആരംഭിക്കും.
ജോസ് കൈതമറ്റം, വി. ജോൺ ജോ൪ജ്, ടി.എൽ. സാബു, കെ.എ. ആൻറണി, സി.എ. ചെറിയാൻ, ടി.എസ്. ജോ൪ജ്, രാജൻ പൂതാടി, സെബാസ്റ്റ്യൻ ചാമക്കാല, ജോസഫ് കളപ്പുര, അശ്റഫ് പൂക്കയിൽ, എ.വി. മത്തായി, കെ.വി. സണ്ണി, എൻ.യു. വിൽസൻ, എ.ഇ. കുര്യൻ, ഷിജോയി മല്ലശ്ശേരി എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.