ടിക്കറ്റ് സൂക്ഷിക്കുക; യാത്രക്ക് ശേഷവും
text_fieldsതളിപ്പറമ്പ്: വ്യത്യസ്തങ്ങളായ ഒട്ടേറെ ശേഖരങ്ങൾ വിനോദമാക്കിയവരുടെ ഇടയിൽ വേറിട്ട ശേഖരവുമായി കുറുമാത്തൂരിലെ കെ.വി. ഇബ്രാഹിം (75) ഇടം നേടുന്നു. കഴിഞ്ഞ ആറുവ൪ഷമായി യാത്ര ചെയ്ത ബസ് ടിക്കറ്റുൾ ശേഖരിച്ചുവെച്ചാണ് യാത്രപ്രിയനായ ഇബ്രാഹിം തൻെറ ശേഖരം സമ്പന്നമാക്കുന്നത്.
കണ്ണൂ൪, കാസ൪കോട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലൊക്കെ സ്വന്തം ആവശ്യത്തിനും വ്യാപാര ആവശ്യത്തിനുമായി നിവധി തവണ യാത്ര ചെയ്യേണ്ടിവന്നിട്ടുണ്ട്. ഈ ടിക്കറ്റുകളാണ് ശേഖരിച്ചുവെച്ചത്. കല്യാണ കത്തുകളും വിസിറ്റിങ് കാ൪ഡുകളും ശേഖരിക്കുന്നുണ്ടെങ്കിലും പുതുമ നിറഞ്ഞ ടിക്കറ്റ് ശേഖരത്തിലൂടെ ഗിന്നസ് ബുക്കിൽ ഇടം നേടണമെന്നാണ് ആഗ്രഹം.
ഇടക്കാലത്ത് ഇവയുടെ ഫോട്ടോയെടുക്കാനായി ഒരു സ്റ്റുഡിയോയിൽ ഏൽപിച്ചപ്പോൾ ശേഖരത്തിൽ നിന്നും ഒരുഭാഗം നഷ്ടപെട്ടുപോയിരുന്നു. ഇപ്പോൾ ഇദ്ദേഹത്തിൻെറ കൈയിലുള്ള ടിക്കറ്റിൻെറ തൂക്കം 300 ഗ്രാമോളം വരും.
മഴക്കാലത്ത് ബസ് യാത്രക്കിടയിൽ ടിക്കറ്റുകൾ നഷ്ടപെടാൻ സാധ്യതയുള്ളതിനാൽ ഇതിനായി പ്രത്യേക പ്ളാസ്റ്റിക് കവറും സൂക്ഷിക്കാറുണ്ട്. കാലുകൾ നീട്ടിവെക്കാൻ സൗകര്യമുള്ളതുകൊണ്ട് സ്വകാര്യബസുകളേക്കാൾ കെ.എസ്.ആ൪.ടി.സിയിൽ യാത്ര ചെയ്യാനാണ് ഇബ്രാഹിമിനിഷ്ടം.
പഴയകാല കമ്മ്യൂണിസ്റ്റ് പ്രവ൪ത്തകനും എ.ഐ.ടി.യു.സിയുടെ വസ്തു വ്യാപാര തൊഴിലാളി യൂനിയൻ അംഗവുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.