Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുതിയ പാഠപുസ്തകങ്ങളുടെ...

പുതിയ പാഠപുസ്തകങ്ങളുടെ രചന ഒക്ടോബറില്‍ പൂര്‍ത്തിയാകും

text_fields
bookmark_border
പുതിയ പാഠപുസ്തകങ്ങളുടെ രചന ഒക്ടോബറില്‍ പൂര്‍ത്തിയാകും
cancel

തിരുവനന്തപുരം: പരിഷ്കരിച്ച പാഠ്യപദ്ധതിയനുസരിച്ചുള്ള പാഠപുസ്തകങ്ങളുടെ രചന ഒക്ടോബ൪ അവസാനവാരത്തിൽ പൂ൪ത്തിയാക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷനായ കരിക്കുലം കോ൪ കമ്മിറ്റി യോഗം തീരുമാനിച്ചു. നവംബറിൽ പാഠപുസ്തകങ്ങൾ അച്ചടിക്കാൻ കൈമാറാനും തീരുമാനിച്ചു. 2014 മാ൪ച്ച് 15നകം പാഠപുസ്തകങ്ങൾ സ്കൂളുകളിലത്തെിക്കാൻ സംവിധാനമൊരുക്കും. പാഠപുസ്തകങ്ങൾക്കൊപ്പം അധ്യാപക സഹായിയുടെ അച്ചടിയും പൂ൪ത്തിയാക്കും. പുസ്തകങ്ങളുടെയും അധ്യാപകസഹായിയുടെയും ഡിജിറ്റൽ പതിപ്പും ഇതോടൊപ്പം തയാറാക്കാനാണ് തീരുമാനം. പാഠപുസ്തകങ്ങൾ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. ഒന്ന് മുതൽ നാല് വരെയുള്ള ക്ളാസുകളിലെ പാഠപുസ്തകങ്ങൾക്ക് അടുത്ത അധ്യയനവ൪ഷം മുതൽ ഇംഗ്ളീഷ് പതിപ്പും ലഭ്യമാക്കും. അച്ചടിക്ക് ഗുണനിലവാരമുള്ള കടലാസ് ഉപയോഗിക്കും.

പാഠപുസ്തകരചന നടക്കുന്ന ശിൽപശാലകളിൽ കരിക്കുലം കമ്മിറ്റി അംഗങ്ങളും കോ൪ കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത് ആവശ്യമായ നി൪ദേശങ്ങൾനൽകും. ഇതിനായി വിഷയങ്ങൾ തിരിച്ച് ഏഴ് കമ്മിറ്റികൾക്കും രൂപംനൽകിയിട്ടുണ്ട്. ആശയപരമായ പിൻബലമില്ലാതെയാണ് നിലവിലുള്ള പാഠ്യപദ്ധതി പരിഷ്കരണമെന്ന് യോഗത്തിൽ കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എം. ഷാജഹാനും എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ശ്രീകുമാറും ചൂണ്ടിക്കാട്ടി. വിദഗ്ദസമിതി സമ൪പ്പിച്ച റിപ്പോ൪ട്ടും എസ്.സി.ഇ.ആ൪.ടി പുറത്തിറക്കിയ സമീപനരേഖയും നിലനിൽക്കെ ഇതിൽ ഏതാണ് പരിഷ്കരണത്തിൻെറ ആധാരം എന്ന് വ്യക്തമാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. എന്നാൽ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്(എൻ.സി.എഫ്)2005നെയും കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ്) 2007നെയും ഉൾക്കൊള്ളുന്ന പുതിയ പാഠ്യപദ്ധതിയാണ് ഒരുക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ വ്യക്തമാക്കി. പാഠ്യപദ്ധതിയുടെ അക്കാദമിക പിൻബലം സംബന്ധിച്ച മറ്റുകാര്യങ്ങളെല്ലാം കരിക്കുലം കമ്മിറ്റിയിൽ ച൪ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അധ്യയനവ൪ഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, പ്ളസ്വൺ ക്ളാസുകളിലെ പാഠപുസ്തകങ്ങളാണ് പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരം മാറുന്നത്. രണ്ട്, നാല്, ആറ്, എട്ട്, പ്ളസ് ടു ക്ളാസുകളിലെ പാഠപുസ്തകങ്ങൾ 2015 -16 വ൪ഷത്തിലും മാറും. ഒമ്പത്, പത്ത് ക്ളാസുകളിലേത് തൊട്ടടുത്ത വ൪ഷമായിരിക്കും മാറുക. ഒന്ന് മുതൽ പ്ളസ് ടു വരെയുള്ള ക്ളാസുകളിലെ പാഠപുസ്തകങ്ങളുടെ തുട൪ച്ചയും പരസ്പര ബന്ധിതവുമാക്കുന്നതിനുള്ള സിലബസ് ഗ്രിഡിന് ഇതിനകം രൂപം നൽകിയിട്ടുണ്ട്.

അടുത്ത അധ്യയനവ൪ഷം മാറുന്ന പുസ്തകങ്ങളുടെ രചന വിവിധയിടങ്ങളിലായി പുരോഗമിക്കുകയുമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ട൪ ബിജു പ്രഭാക൪, വൊക്കേഷനൽ ഹയ൪സെക്കൻഡറി ഡയറക്ട൪ മോഹനൻ, എസ്.സി.ഇ.ആ൪.ടി ഡയറക്ട൪ പ്രഫ. കെ.എ. ഹാഷിം, സീമാറ്റ് ഡയറക്ട൪ വത്സലകുമാ൪, കോ൪ കമ്മിറ്റി ജോയൻറ് കൺവീന൪മാരായ വി.പി. അബ്ദുൽ അസീസ്, ഡോ. ജയലക്ഷ്മി, ഡോ. രവീന്ദ്രൻ നായ൪, അംഗങ്ങളായ ടി.വി. ഇബ്രാഹിം, കെ.ടി. അബ്ദുൽ ലത്തീഫ്, ജെ.ശശി, സി.പി. ചെറിയമുഹമ്മദ്, എ.കെ. സൈനുദ്ദീൻ, ഹരിഗോവിന്ദൻ, അധ്യാപക സംഘടനാ പ്രതിനിധികളായ കെ.എൻ. സുകുമാരൻ, കൃഷ്ണകുമാ൪, ഇമാമുദ്ദീൻ, മോയിൻകുട്ടി, ഷാജി പാരിപ്പള്ളി, മിനികുമാരി തുടങ്ങിയവ൪ യോഗത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story