തകര്‍ന്നപാലം നന്നാക്കിയില്ല
text_fieldsമാനന്തവാടി: മഴക്കാലത്ത് തക൪ന്നപാലം നന്നാക്കാൻ നടപടിയില്ലാത്തതിനാൽ മാനന്തവാടി, തവിഞ്ഞാൽ പഞ്ചായത്തുകളിലെ മക്കിക്കൊല്ലി പ്രദേശത്തെ ജനങ്ങൾ യാത്രാ ദുരിതത്തിൽ. പാലത്തിൻെറ കലുങ്കിൻെറ ഒരുഭാഗമാണ് തക൪ന്നത്. പൊതുമരാമത്ത് വകുപ്പിൻെറ അധീനതയിലുള്ള പാലം ജൂൺ 30നാണ് തക൪ന്നത്. ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതി കൂട്ടി ടാറിങ് പ്രവ൪ത്തികൾ പൂത്തീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പാലം തക൪ന്നത്.
ഇതോടെ വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയാതെയായി. ഇതിലൂടെയുള്ള രണ്ട് കെ.എസ്.ആ൪.ടി.സി ബസുകൾ വിമലനഗ൪ വഴിയുള്ള പുതുശ്ശേരിയിലേക്കാണ് ഓടുന്നത്. ഇതിനാൽ കൊല്ലൻകടവ്, മക്കിക്കൊല്ലി, അമ്മാതോട്, മുതിരേരി ശിവക്ഷേത്ര കവല, ജോസ് കവല എന്നിവിടങ്ങളിൽ നിന്നുള്ളവ൪ക്ക് കിലോമീറ്റ൪ ദൂരം കാൽനട യാത്ര ചെയ്താലാണ് ബസ് കിട്ടുക. അല്ളെങ്കിൽ അമിത ചാ൪ജ് നൽകി ടാക്സി ജീപ്പുകളെ ആശ്രയിക്കണം.
പാലം ഉടൻ പുതുക്കിപണിയുമെന്ന് പൊതുമരാമത്ത് അധികൃത൪ ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. പുതുതായി നി൪മിച്ച റോഡും പലഭാഗങ്ങളിലായി തക൪ന്നിട്ടുണ്ട്.
ഇത് പാച്ച് വ൪ക് ചെയ്യണമെന്ന ആവശ്യവും ഉയ൪ന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.