പെഷവാറില്‍ കാര്‍ബോംബ് സ്ഫോടനം; 36 മരണം
text_fieldsപെഷാവ൪: പാക് നഗരമായ പെഷാവറിൽ കാ൪ ബോംബ് സ്ഫോടനത്തിൽ 36 പേ൪ മരിച്ചു. 70ലധികം പേ൪ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 12 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ആറ് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടുന്നു.
പെഷാവറിലെ തിരക്കേറിയ മാ൪ക്കറ്റിന് സമീപത്തുള്ള ഖാൻ റാസിഖ് പൊലീസ് സ്റ്റേഷന് സമീപത്താണ് സ്ഫോടനം നടന്നത്. സ്ഫോടനം നടന്നയുടൻ ബോംബ് സ്ക്വാഡ് സ്ഥലത്തത്തെി.
225 ഗ്രാം സ്ഫോടക വസ്തു സ്ഫോടനത്തിനായി ഉപയോഗിച്ചെന്നാണ് പൊലീസ് റിപ്പോ൪ട്ട്. രാവിലെ കച്ചവട സ്ഥാപനങ്ങൾ തുറന്ന സമയത്തായിരുന്നു സ്ഫോടനം നടന്നത്. 19 വ്യാപാര സ്ഥാപനങ്ങളും ആറ് കാറുകളും സ്ഫോടനത്തിൽ തക൪ന്നു. അതേസമയം, സ്ഫോടനത്തിൽ പങ്കില്ളെന്ന് പാകിസ്താൻ താലിബാൻ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചക്ക് ശേഷം ഇത് പാകിസ്താനിലെ മൂന്നാമത്തെ സ്ഫോടനമാണ് ഇന്നലെ നടന്നത്.
രണ്ട് ദിവസം മുമ്പ് സ൪ക്കാ൪ ഉദ്യോഗസ്ഥ൪ സഞ്ചരിച്ച ബസിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 19 പേ൪ മരിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ആഴ്ച ക്രിസ്ത്യൻ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 82 പേരും കൊല്ലപ്പെടുകയുണ്ടായി. സംഭവത്തെ തുട൪ന്ന് വ്യാപാരികൾ മൂന്നു ദിവസത്തെ ദു$ഖാചരണത്തിനും ആഹ്വാനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.