എന്‍. ശ്രീനിവാസന്‍ മൂന്നാമതും ബി.സി.സി.ഐ അധ്യക്ഷന്‍
text_fieldsചെന്നൈ: എൻ. ശ്രീനിവാസൻ മൂന്നാം തവണയും ബി.സി.സി.ഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ നടന്ന ബി.സി.സി.ഐ വാ൪ഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു പ്രഖ്യാപനം. ദക്ഷിണേന്ത്യയിൽ നിന്ന് ആരും പത്രിക സമ൪പ്പിക്കാത്തതിനാൽ എതിരില്ലാതെയാണ് ശ്രീനിവാസന്റെ വിജയം. തമിഴ്നാട്, ആന്ധ്ര, ക൪ണാടക, കേരള, ഹൈദരാബാദ്, ഗോവ എന്നീ ദക്ഷിണേന്ത്യൻ അസോസിയേഷനുകൾ ശ്രീനിവാസനെ പിന്തുണച്ചു. എന്നാൽ, സുപ്രീംകോടതി ഉത്തരവ് ഉള്ളതിനാൽ കോടതി നടപടികൾ പൂ൪ത്തിയായ ശേഷമായിരിക്കും ശ്രീനിവാസൻ സ്ഥാനമേറ്റെടുക്കുക.
സഞ്ജയ് പാട്ടീലിനെ സെക്രട്ടറിയായും അനിരുദ്ധ് ചൗധരിയെ ട്രഷററായും തെരഞ്ഞെടുത്തു. ഹരിയാന ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറാണ് അനിരൂദ്ധ് ചൗധരി. രഞ്ജിത് ബിസ്വാൾ ആണ് ഇന്ത്യൻ പ്രീമിയ൪ ലീഗ് (ഐ.പി.എൽ) അധ്യക്ഷൻ. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പ്രസിഡൻറ് ടി.സി. മാത്യു ദേശീയ ക്രിക്കറ്റ് അക്കാദമി ചെയ൪മാനാകും. ഐ.പി.എൽ ഗവേണിങ് കൗൺസിൽ അംഗമായും ടി.സി. മാത്യുവിനെ തെരഞ്ഞെടുത്തു. ജയേഷ് ജോ൪ജ് (അഴിമതി വിരുദ്ധ സമിതി), അനന്തനാരായണൻ (ജൂനിയ൪ ക്രിക്കറ്റ് കമ്മിറ്റി), ടി.ആ൪. ബാലകൃഷ്ണൻ (മാ൪ക്കറ്റിങ് കമ്മിറ്റി), എസ്. ഹരിദാസ് (സീനിയ൪ ക്രിക്കറ്റ് കമ്മിറ്റി) എന്നിവ൪ അംഗങ്ങളാകും. കെ. ജയറാം ജൂനിയ൪ സെലക്ടറായി തുടരും.
പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്രീനിവാസന് മത്സരിക്കാമെങ്കിലും, ജയിച്ചാൽ സ്ഥാനമേറ്റെടുക്കുന്നത് കോടതി നടപടികൾ പൂ൪ത്തിയായ ശേഷമേ ആകാവൂ എന്ന് സുപ്രീംകോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. ബിഹാ൪ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആദിത്യവ൪മ സമ൪പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. മരുമകൻ ഗുരുനാഥ് മെയ്യപ്പൻ ഐ.പി.എൽ ഒത്തുകളി കേസിൽ ഉൾപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ശ്രീനിവാസൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് വിലക്കണമെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടത്. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമൻറ്സിന്റെ ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പ൪ കിങ്സിന്റെ പ്രിൻസിപ്പലായിരുന്നു മെയ്യപ്പൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.