തേക്കടി ബോട്ട്ദുരന്തം: നാലുവര്‍ഷം പിന്നിടുമ്പോഴും അന്വേഷണം പൂര്‍ത്തിയായില്ല
text_fieldsകുമളി: സംസ്ഥാനത്തെ നടുക്കിയ തേക്കടി ബോട്ട്ദുരന്തം കഴിഞ്ഞ് നാലുവ൪ഷം പിന്നിടുമ്പോഴും സ൪ക്കാ൪ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇതുവരെ പൂ൪ത്തിയാക്കാൻ സ൪ക്കാറിന് കഴിഞ്ഞില്ല.
തേക്കടി തടാകത്തിൽ 2009 സെപ്റ്റംബ൪ 30നാണ് കെ.ടി.ഡി.സിയുടെ ഇരുനില ബോട്ടായ‘ജലകന്യക’തടാകത്തിലെ മണക്കവലയിൽ വൈകുന്നേരം 5.15ന് മറിഞ്ഞ് 45പേ൪ മരിച്ചത്. സംസ്ഥാന ടൂറിസം വകുപ്പ് നൽകിയ ഫണ്ട് ഉപയോഗിച്ച് കെ.ടി.ഡി.സി വാങ്ങിയ പുതിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചുലക്ഷം വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകാൻ ഉത്തരവിട്ടിരുന്നു. മരിച്ച അന്യസംസ്ഥാനങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ സ്വദേശത്ത് എത്തിച്ചുനൽകാനും രക്ഷാപ്രവ൪ത്തനങ്ങൾക്കുമായി അരക്കോടിയോളം രൂപയാണ് സ൪ക്കാ൪ ചെലവഴിച്ചത്.
തേക്കടിയിലെ ബോട്ട്ദുരന്തം സംബന്ധിച്ച് സ൪ക്കാ൪ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നൽകിയത് എസ്.പിയായിരുന്ന പി.എ. വത്സനായിരുന്നു. അന്വേഷണത്തിൻെറ ആദ്യ ആഴ്ചകളിൽത്തന്നെ ബോട്ട് നി൪മിച്ച ചെന്നൈ വിഘ്നേഷ് മറൈൻ ടെക്നിക്കൽ സ൪വീസ് ലിമിറ്റഡ് ഉടമ ഗിരി, പ്രിൻസിപ്പൽ സ൪വേയ൪ ഇന്ത്യൻ രജിസ്ട്രാ൪ കെ.കെ. സഞ്ജീവ്, ചീഫ് ബോട്ട് ഇൻസ്പെക്ട൪ എം. മാത്യൂസ്, ബോട്ട് ഡ്രൈവ൪ വിക്ട൪ സാമുവൽ, ലാസ്ക൪ അനീഷ്, ഫോറസ്റ്റ് വാച്ച൪ പ്രകാശ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ അതിവേഗം പുരോഗമിച്ച കേസന്വേഷണം ബോട്ട് വാങ്ങിയതിലെ കരാ൪ കാര്യങ്ങളിലേക്ക് നീങ്ങിയതോടെ നിശ്ചലമാവുകയായിരുന്നു. കേസന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സ൪ക്കാ൪ കണ്ണൂരിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
അപകടത്തിൽപ്പെട്ട ജലകന്യക ബോട്ടിന് ജലസ്ഥിരതയില്ളെന്ന് കുസാറ്റിലെ സാങ്കേതികവിദഗ്ധനായ ഡോ. പ്യാരിലാലിൻെറ നേതൃത്വത്തിലെ പരിശോധനയിൽ വ്യക്തമായിരുന്നു. ദുരന്തം സംബന്ധിച്ച് റിട്ട. സെഷൻസ് ജഡ്ജി മൈതീൻ കുഞ്ഞിൻെറ നേതൃത്വത്തിൽ അന്വേഷണം നടത്തി ഇപ്പോഴത്തെ സ൪ക്കാറിന് റിപ്പോ൪ട്ട് സമ൪പ്പിച്ചു. എന്നാൽ, റിപ്പോ൪ട്ടിലെ പലകാര്യങ്ങളും നടപ്പായില്ല. ്ള

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.