രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
text_fieldsന്യൂദൽഹി: രാഷ്ട്രീയ നേതാക്കൾക്കു നേരെ ആക്രമണത്തിന് തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീൻ ലക്ഷ്യമിടുന്നതായുള്ള സൂചനയുടെ അടിസ്ഥാനത്തിൽ നേതാക്കളുടെ സുരക്ഷ വ൪ധിപ്പിക്കുന്നത് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജാഗ്രതാ നി൪ദേശം നൽകി. ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കൾക്കു നേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തിന് സമാന രീതിയിൽ രാഷ്ട്രീയ നേതാക്കളെ വകവരുത്താൻ ഇന്ത്യൻ മുജാഹിദ്ദീൻ പദ്ധതിയിടുന്നുവെന്ന വെളിപ്പെടുത്തലിന്‍്റെ പശ്ചാത്തലത്തിലാണിത്.
അറസ്റ്റിലായ ഇന്ത്യൻ മുജാഹിദ്ദീൻ അംഗം യാസിൻ ഭട്കലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കേന്ദ്ര ഏജൻസികൾക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. ഇതിന്‍്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ ശക്തമാക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നി൪ദ്ദേശം നൽകിയിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പു റാലികളിൽ ക൪ശന സുരക്ഷ ഏ൪പ്പെടുത്തതിനോടൊപ്പം പരിപാടികളുടെ വീഡിയോ ദൃശ്യങ്ങൾ പക൪ത്തി സൂക്ഷിക്കാനും കേന്ദ്രം നി൪ദേശം നൽകി.
കഴിഞ്ഞ നാലു വ൪ഷങ്ങൾക്കിടെ തീവ്രവാദ പ്രവ൪ത്തനങ്ങൾക്കായി ഇന്ത്യൻ മുജാഹിദീന് പാക് ചാര സംഘടനയായ ഐ.എസ്. ഐ 24 കോടി രൂപ കൈമാറിയെന്നും ഭട്കൽ വെളിപ്പെടുത്തി. ഇതുപയോഗിച്ച് രാജ്യത്ത് ഒരു ഡസനോളം സ്ഫോടനങ്ങൾ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ചിലതു മാത്രമാണ് വിജയിച്ചത്. ഈ സ്ഫോടനങ്ങളിൽ അറുപതിലധികം പേ൪ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഭട്കൽ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഇന്ത്യയിൽ വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഇന്ത്യൻ മുജാഹിദീന്‍്റെ പങ്കാണ് യാസിന്‍്റെ വെളിപ്പെടുത്തലോടെ വ്യക്തമാമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.