മങ്കട ആശുപത്രിയില്‍ രാത്രിയില്‍ ഡോക്ടറില്ല
text_fieldsമങ്കട: മങ്കട സി.എച്ച്.സിയിൽ രാത്രിയിൽ ലഭ്യമായിരുന്ന ഡോക്ടറുടെ സേവനം ഇല്ലാതായി. എൻ.ആ൪.എച്ച്.എം വഴി മഴക്കാല രോഗങ്ങൾക്കായി നിയമിതനായ ഡോ. ഇബ്രാഹിം ശിബിലിയെ പി.എസ്.സി മണ്ണാ൪ക്കാട്ടേക്ക് നിയമിച്ചതോടെയാണ് ആശുപത്രിയിൽ രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമല്ലാതായി തീ൪ന്നത്. ഡോക്ട൪മാരുടെ കുറവുള്ളപ്പോൾത്തന്നെ ഇദ്ദേഹത്തെ സ്ഥലം മാറ്റിയത് പ്രതിഷേധത്തിന് കാരണാമായി. നിലവിലെ ഡോക്ട൪മാരൊന്നും ക്വാ൪ട്ടേഴ്സിൽ താമസിക്കുന്നില്ല. അതിനാൽ തന്നെ ഇവിടെ അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികൾക്ക് രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമാകില്ല.
സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് പാറ്റേൺ നടപ്പാക്കുമെന്ന് വകുപ്പുമന്ത്രി പ്രഖ്യാപിച്ച് ആറുമാസം കഴിഞ്ഞിട്ടും ആവശ്യത്തിൻെറ പകുതി ഡോക്ട൪മാരെ പോലും ഇവിടെ നിയമിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏപ്രിൽ നാലിനാണ് പുതിയ ബ്ളോക്കിൻെറ ശിലാസ്ഥാപനം നടത്തവെ സ്റ്റാഫ് പാറ്റേൺ നടപ്പാക്കുമെന്ന് മന്ത്രി ശിവകുമാ൪ പ്രഖ്യാപിച്ചത്. പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാകുന്നതോടെ മങ്കട ആശുപത്രി താലൂക്ക് ആശുപത്രിയാക്കി ഉയ൪ത്തണമെന്ന് എം.എൽ.എ അന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ആറുമാസം കഴിഞ്ഞിട്ടും പുതിയ ബ്ളോക്കിൻെറ നി൪മാണം പൂ൪ത്തിയായിട്ടില്ല.
രണ്ട് ഒ.പി മുറികൾ, ഇഞ്ചക്ഷൻ മുറി, ഫാ൪മസി, ലാബ്, ഡ്രെസിങ് മുറി, ഒ.പി ടികറ്റ് കൗണ്ട൪ എന്നിവ പ്രവ൪ത്തിച്ചിരുന്ന പ്രധാന കെട്ടിടമാണ് പൊളിച്ചു മാറ്റിയത്. കോൺഫറൻസ് ഹാൾ, ഡോക്ട൪മാരുടെ ക്വാ൪ട്ടേഴ്സ് എന്നിവിടങ്ങളിലായാണ് ഇപ്പോൾ ഒ.പിയും അനുബന്ധ വകുപ്പുകളും പ്രവ൪ത്തിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.