വിത്തനശ്ശേരിയില്‍ അപകടങ്ങള്‍ പെരുകുന്നു
text_fieldsനെന്മാറ: തൃശൂ൪-ഗോവിന്ദാപുരം റോഡിൽ വല്ലങ്ങി ബൈപ്പാസ് മുതൽ വിത്തനശ്ശേരി മുല്ലക്കൽ വരെയുള്ള ഭാഗത്ത് വാഹനാപകടങ്ങൾ വ൪ധിച്ചിട്ടും ഇത് തടയാൻ അധികൃത൪ ശ്രദ്ധിക്കുന്നില്ളെന്ന് പരാതി ഉയ൪ന്നു. നെന്മാറ മേഖലയിലെ അപകട സാധ്യതയേറിയ ഈ പ്രദേശത്ത് ഈ വ൪ഷം ഇരുപതോളം അപകടങ്ങളാണ് സംഭവിച്ചത്. ഇതിൽ നാലു പേരുടെ ജീവൻ നഷ്ടപ്പെടുകയുണ്ടായി. കഴിഞ്ഞ ദിവസം ബൈപ്പാസിന് സമീപം ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് അഞ്ച് പേ൪ക്ക് പരിക്കറ്റിരുന്നു. രണ്ട് വ൪ഷം മുമ്പ് ബ്ളോക്ക് ഓഫിസിന് സമീപം സ്വകാര്യ ബസ് റോഡരികിലേക്ക് മറിഞ്ഞ് നിരവധി പേ൪ക്ക് പരിക്കേറ്റിരുന്നു. തുട൪ന്ന് പൊലീസിൻെറ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും സാമൂഹിക പ്രവ൪ത്തകരുടെയും യോഗം വിളിച്ചു. വാഹനാപകടങ്ങൾ കുറക്കാൻ ബോധവത്കരണം നടത്താനും മുന്നറിയിപ്പ് ബോ൪ഡുകൾ സ്ഥാപിക്കാനും റോഡ് നി൪മാണത്തിലെ അശാസ്ത്രീയത പരിഹരിക്കാനുമായിരുന്നു യോഗ തീരുമാനം. എന്നാൽ, ഏതാനും ആഴ്ചകൾ പൊലീസ് നിരീക്ഷണം ഉണ്ടായതൊഴിച്ചാൽ യാതൊരു നടപടിയുമുണ്ടായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.