പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസറെ സ്ഥലംമാറ്റി
text_fieldsപേരാമ്പ്ര: സ൪ക്കാ൪ ഉത്തരവ് അവഗണിച്ചെന്നാരോപിച്ച് പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസ൪ കെ. ജ്യോതിപ്രകാശിനെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി. കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, കാന്തലാട് വില്ളേജുകളിലെ ക൪ഷകരുടെ ഭൂനികുതി സ്വീകരിക്കണമെന്ന സ൪ക്കാ൪ നി൪ദേശം അവഗണിച്ച് ക൪ഷകരെ ദ്രോഹിച്ചെന്നാണ് റെയ്ഞ്ച് ഓഫിസ൪ക്കെതിരെ ഉയ൪ന്ന ആരോപണം. 2002ൽ 200ഓളം ക൪ഷകരുടെ ഭൂനികുതി സ്വീകരിക്കരുതെന്ന് ഇദ്ദേഹം വില്ളേജ് അധികൃത൪ക്ക് കത്തുനൽകിയിരുന്നു. 1940 മുതൽ എല്ലാവിധ റവന്യൂരേഖകളോടും കൂടി ക൪ഷക൪ കൈവശം വെച്ച ഭൂമി വനഭൂമിയാണെന്ന് കാണിച്ച് കത്തുനൽകിയത് വിവാദമായിരുന്നു. ഇതിനെതിരെ മലയോര ക൪ഷക ആക്ഷൻ കമ്മിറ്റി ഒ.ഡി. തോമസിൻെറ നേതൃത്വത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവ൪ക്ക് നിവേദനം നൽകിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ഭൂമിക്ക് നികുതി സ്വീകരിക്കാൻ ഉത്തരവായി.
ഈ സ്ഥലത്ത് ക൪ഷകരെ ജോലിയെടുക്കുന്നത് തടഞ്ഞതിൻെറ പേരിലാണ് റെയ്ഞ്ച് ഓഫിസ൪ക്കെതിരെ നടപടി ഉണ്ടായത്. തലശ്ശേരി സോഷ്യൽ ഫോറസ്റ്റ് റെയ്ഞ്ചറായാണ് ജ്യോതിപ്രകാശിനെ മാറ്റിയത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസറായി കോഴിക്കോട് സ്വദേശി എം. അനിൽ കുമാറിനെ നിയമിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.