പോര്‍വീഥിയില്‍ തളരാതെ കുഞ്ഞിരാമന്‍ നമ്പ്യാര്‍
text_fieldsകൽപറ്റ: വയോജനങ്ങൾക്കായി അരഡസനിലേറെ സംഘടനകളുള്ള കേരളത്തിൽ കണ്ണൂ൪ ആലച്ചേരി കോളയാട് പഞ്ചായത്തിലെ സി. കുഞ്ഞിരാമൻ നമ്പ്യാ൪ എന്ന സി.കെ. നമ്പ്യാരുടെ പോരാട്ടമൊന്ന് വേറെ. വയോജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഇരുപത്തിമൂന്നുവ൪ഷം വിശ്രമിക്കാതെ നമ്പ്യാ൪ ഓടുകയാണ്. സ്വന്തം പെൻഷൻ കാശ് ചെലവഴിച്ചാണ് ഈ വയോധികൻെറ യാത്ര.
വയോജനങ്ങൾക്ക് 2007 ഡിസംബ൪ 31ന് കേന്ദ്ര സ൪ക്കാ൪ കൊണ്ടുവന്ന നിയമത്തിലെ ന്യൂനതകളും കേരളം നിയമം നടപ്പാക്കുന്നതിൽ കാണിച്ച അലംഭാവവും വൈകി നടപ്പാക്കിയപ്പോൾ ചട്ടത്തിൽ സംഭവിച്ച അബദ്ധവും തിരുത്തിക്കാൻ പ്രതിജ്ഞയെടുത്തിരിക്കുകയാണ് ഇപ്പോൾ കൽപറ്റ പാറക്കലിൽ താമസിക്കുന്ന നമ്പ്യാ൪.
വയോജനങ്ങൾക്കുള്ള കേന്ദ്രനിയമം സംസ്ഥാനത്ത് നടപ്പാക്കാത്തതിൻെറ ഗുരുതരാവസ്ഥ നമ്പ്യാരുടെ ശ്രദ്ധയിൽപെട്ടത് കൂത്തുപറമ്പിൽ വെച്ച് യാദൃച്ഛികമാണ്. ബന്ധുവായ അഡ്വ. രാജേഷ് ഖന്നയുടെ ഓഫിസിലിരിക്കുമ്പോൾ അവിടെ പരാതിയുമായി എത്തിയ തലശ്ശേരി കേളകം ഭാഗത്തെ ഗൗരിയമ്മ എന്ന വൃദ്ധയുടെ ദുരനുഭവം നമ്പ്യാരെ ഞെട്ടിച്ചു. വൈദ്യുതി ലഭിക്കാൻ ഒപ്പിടണമെന്ന് പറഞ്ഞ് അടുത്ത ബന്ധുക്കൾ രജിസ്ട്രാ൪ ഓഫിസിലത്തെിച്ച് വീടും സ്ഥലവും തീറാധാരത്തിലൂടെ തട്ടിയെടുത്ത ശേഷം വീട്ടിൽ നിന്ന് പുറത്താക്കിയ കാര്യം ഗൗരി പറഞ്ഞു.കേന്ദ്രനിയമം ഗൗരിക്ക് തുണയാണ്. എന്നാൽ, പരാതി സ്വീകരിക്കേണ്ട ആ൪.ഡി.ഒക്കും ജില്ലാ കലക്ട൪ക്കും നിയമത്തെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല! ഈ സാഹചര്യത്തിൽ നമ്പ്യാരും അഭിഭാഷകനും ചേ൪ന്ന് ഗൗരിയെക്കൊണ്ട് ഹൈകോടതിയിൽ റിട്ട് ഹരജി നൽകി. കേന്ദ്ര -സംസ്ഥാന സ൪ക്കാറുകൾക്ക് അടിയന്തര നോട്ടീസയച്ചതോടെ കേരള സ൪ക്കാ൪ ചട്ടങ്ങളുണ്ടാക്കി നിയമം നടപ്പാക്കി. എന്നാൽ, കേന്ദ്രനിയമത്തിൽ മക്കൾ (ചിൽഡ്രൻ) എന്ന പ്രയോഗത്തിന് പകരം കേരള നിയമത്തിൽ രക്തബന്ധം എന്നാക്കിയപ്പോൾ നി൪വചനം ആകെ മാറി.
പിതാവ്-പുത്രി, മാതാവ്-പുത്രൻ, സഹോദരൻ-സഹോദരി എന്നാണ് രക്തബന്ധത്തിന് നി൪വചനമായി ചേ൪ത്തത്. മകൾ ഇല്ലാത്ത അച്ഛനും മകൻ ഇല്ലാത്ത അമ്മയും സഹോദരി ഇല്ലാത്ത സഹോദരനും രക്തബന്ധത്തിൽ വരില്ല എന്ന് ചുരുക്കം! നിയമത്തിൻെറ ആത്മാവ്തന്നെ കെടുത്തിക്കളയുന്ന നി൪വചനം.കേന്ദ്രനിയമം 23ാം വകുപ്പിൽ വയോജനങ്ങൾക്കുള്ള പരിരക്ഷ ഈ നിയമം വന്നതിന് ശേഷമേ ലഭിക്കൂ എന്ന വ്യവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, നിയമ മന്ത്രി എന്നിവരെ സമീപിച്ച നമ്പ്യാ൪ സുപ്രധാന ഭേദഗതിയും മുന്നോട്ടുവെച്ചു.
ദാനം ചെയ്ത സ്വത്തുക്കൾ വയോജനങ്ങൾക്ക് സംരക്ഷണം കിട്ടിയില്ളെങ്കിൽ ഏതുസമയവും തിരിച്ചു പിടിക്കാം എന്ന വ്യവസ്ഥയാണ് അത്. നമ്പ്യാരുടെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സ൪ക്കാ൪ കത്ത് നൽകി. ഈ ഭേദഗതി പാ൪ലമെൻറിൽ വരുന്നതിനായി അഞ്ചാം നമ്പറായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തി കൊണ്ടുവരുന്ന ഭേദഗതി ഇങ്ങനെ ലിസ്റ്റ് ചെയ്യപ്പെടുന്നത് അത്യപൂ൪വമാണ്. എൽ.ഐ.സിയിൽ നിന്ന് അസി. മാനേജരായി വിരമിച്ച നമ്പ്യാ൪ ജീവിത സായന്തനം വൃദ്ധസദനത്തിൽ ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.