പരസ്പരം പഴിചാരി ഇരുഗ്രൂപ്പുകളും സോണിയക്ക് മുന്നില്‍
text_fieldsതിരുവനന്തപുരം: പാ൪ട്ടിയിലെ പ്രശ്നങ്ങൾക്ക് പരസ്പരം പഴിചാരി കോൺഗ്രസിലെ ഇരുഗ്രൂപ്പുകളും പാ൪ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു മുന്നിൽ. മുഖ്യമന്ത്രിയും സി.പി.എമ്മും രഹസ്യധാരണയുണ്ടാക്കി പരസ്പരം സഹായിക്കുകയാണെന്ന് ഐ ഗ്രൂപ്പും സ൪ക്കാറിനെ ആക്രമിക്കാൻ പ്രതിപക്ഷത്തിന് ഐ വിഭാഗം ആയുധം നൽകുകയാണെന്ന് എഗ്രൂപ്പും അധ്യക്ഷയെ അറിയിച്ചു. കോൺഗ്രസ് നേതാക്കൾ ഇന്നലെ രാവിലെയാണ് രാജ്ഭവനിലത്തെി സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്.
സ൪ക്കാറും സി.പി.എമ്മും പല വിഷയങ്ങളിലും ഒത്തുകളിക്കുകയാണെന്ന് ഐ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് കെ. മുരളീധരൻ അറിയിച്ചു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ്, ഡാറ്റാസെൻറ൪ കൈമാറ്റം തുടങ്ങിയ വിഷയങ്ങളിൽ സ൪ക്കാ൪ സി.പി.എമ്മിനെയും പകരം സോളാ൪, സ്വ൪ണക്കടത്ത് കേസുകളിൽ സി.പി.എം മുഖ്യമന്ത്രിയെയും സഹായിക്കുന്ന സമീപനമാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവ൪ത്തനം കുത്തഴിഞ്ഞ നിലയിലാണ്. സ്വന്തം ഓഫിസിനെപ്പോലും നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഭരണത്തിൽ എന്താണ് നടക്കുന്നതെന്ന് എം.എൽ.എമാ൪ക്ക് തിട്ടമില്ല. കെ.പി.സി.സി പ്രസിഡൻറിനെ പ്പോലും വിശ്വാസത്തിലെടുക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ല. സ൪ക്കാറിൻെറ പ്രതിച്ഛായ മെച്ചപ്പെടണം. സാമുദായിക അസന്തുലിതാവസ്ഥയെന്ന ആക്ഷേപവും അടിയന്തരമായി പരിഹരിക്കപ്പെടണം. പ്രവ൪ത്തന ശൈലിയിൽ മുഖ്യമന്ത്രി മാറ്റം വരുത്തണം. അതല്ളെങ്കിൽ 2004ൽ സംഭവിച്ച തിരിച്ചടി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ആവ൪ത്തിക്കുമെന്നും മുരളി അറിയിച്ചു.
ഘടകകക്ഷികളുമായി നല്ലബന്ധം നിലനി൪ത്തണമെന്ന് മുരളിയോട് സോണിയ ആവശ്യപ്പെട്ടു. വ൪ഗീയകക്ഷിയായി മുദ്രകുത്തുന്നുവെന്ന ആക്ഷേപം മുസ്ലിംലീഗിന് ഉണ്ടെന്നും അതൊഴിവാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ലീഗ് നേതാക്കൾ നടത്തുന്ന പരസ്യപ്രസ്താവനകളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും കോൺഗ്രസിൻെറ സിറ്റിങ് സീറ്റുകളിൽ പോലും അവകാശവാദം ഉന്നയിക്കുകയാണെന്നും അത്തരം സാഹചര്യങ്ങളിലാണ് പ്രതികരിക്കേണ്ടിവരുന്നതെന്ന് മുരളി വ്യക്തമാക്കിയെങ്കിലും ലീഗുമായി നല്ലബന്ധത്തിൽ പോകണമെന്ന നി൪ദേശം സോണിയ ആവ൪ത്തിച്ചു.
വരുന്ന പാ൪ലമെൻറ് തെരഞ്ഞെടുപ്പ് സമയത്തും രമേശ് ചെന്നിത്തല സംസ്ഥാനത്ത് പാ൪ട്ടിയെ നയിക്കണമെന്ന് പന്തളം സുധാകരൻ ആവശ്യപ്പെട്ടു. ഭൂരിപക്ഷസമുദായം ഇതാണ് ആഗ്രഹിക്കുന്നത്. ചെന്നിത്തല ഇപ്പോൾ മന്ത്രിസഭയിൽ വരുന്നത് ഗുണകരമാവില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാ൪ട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈകമാൻഡിൻെറ അടിയന്തര ഇടപെടലാണ് എ വിഭാഗം ആവശ്യപ്പെട്ടത്. സ൪ക്കാറിനെ ആക്രമിക്കുന്നതിനാവശ്യമായ ആയുധങ്ങൾ പാ൪ട്ടിയിലെ ഒരു വിഭാഗം നൽകുന്നു. ഘടകകക്ഷികളെ അകറ്റാനും ശ്രമിക്കുകയാണെന്ന് ഐ വിഭാഗത്തെ ഉന്നമിട്ട് അറിയിച്ചു. പരസ്യപ്രസ്താവനകൾ വിലക്കണമെന്നും ആവശ്യപ്പെട്ടു. മന്ത്രി കെ.സി. ജോസഫ്, തമ്പാനൂ൪ രവി എന്നിവരാണ് എ ഗ്രൂപ്പിൽ നിന്ന് സോണിയയുമായി ച൪ച്ച നടത്തിയത്. പാ൪ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തുന്നതിനാവശ്യമായ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കൂടിക്കാഴ്ചയിൽ വി.എം. സുധീരൻ ആവശ്യപ്പെട്ടു. സ൪ക്കാ൪-പാ൪ട്ടി ഏകോപനമില്ലായ്മ അടിയന്തരമായി പരിഹരിക്കണം.സ൪ക്കാറിൻെറയും പാ൪ട്ടിയുടെയും മുന്നണിയുടെയും പ്രവ൪ത്തന രീതിയിൽ ഗുണപരമായ മാറ്റം വരുത്തുന്നതിനാവശ്യമായ നടപടി ഉണ്ടാകണം. പാ൪ട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാനാവശ്യമായ സാഹചര്യം ഒരുക്കുന്നതിന് അടിയന്തര ഇടപെടൽ വേണമെന്നും ആശ്യപ്പെട്ടു. കെ.പി.സി.സി എക്സിക്യൂട്ടീവ് അടിയന്തരമായി രൂപവത്കരിക്കണമെന്നും ജംബോ കമ്മിറ്റി ഒഴിവാക്കണമെന്നും സുധീരൻ നി൪ദേശിച്ചതായും അറിയുന്നു.
എം.എം. ജേക്കബ്, ജമീലാ ഇബ്രാഹിം,നഫീസത്ത് ബീവി, വി.ദിനകരൻ, ബിഷപ് ധ൪മരാജ് റസാലം എന്നിവരും സോണിയയുമായി ഒറ്റക്ക് കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രിമാരായ വയലാ൪ രവി, ശശി തരൂ൪, സംസ്ഥാന മന്ത്രിമാ൪, കോൺഗ്രസിൻെറ വിവിധ പോഷകസംഘടനകളുടെ ഭാരവാഹികൾ എന്നിവരും സോണിയയുമായി ച൪ച്ചനടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.