Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആരോഗ്യസേവന രംഗത്ത്...

ആരോഗ്യസേവന രംഗത്ത് ജില്ല പതിറ്റാണ്ടുകള്‍ പിറകില്‍

text_fields
bookmark_border
ആരോഗ്യസേവന രംഗത്ത് ജില്ല പതിറ്റാണ്ടുകള്‍ പിറകില്‍
cancel
മഞ്ചേരി: മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ മലപ്പുറത്ത് ആരോഗ്യസേവന രംഗത്തെ പിന്നാക്കാവസ്ഥ സ൪ക്കാറിൻെറ ശ്രദ്ധയിൽ കൊണ്ടുവരാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. മഞ്ചേരി ജനറൽ ആശുപത്രിയിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും ആരോഗ്യ ഉദ്യോഗസ്ഥരും പങ്കെടുത്ത ആശുപത്രി വികസനസമിതി യോഗത്തിലാണ് തീരുമാനം.1964ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് ജില്ലയിൽ ഇപ്പോൾ ആരോഗ്യ സ൪വീസിൽ തസ്തികകൾ.
ആശുപത്രികളിലെ കട്ടിലുകളുടെ എണ്ണം കണക്കാക്കിയതും ഡോക്ട൪, മറ്റു പാരാമെഡിക്കൽ ജീവനക്കാ൪ എന്നിവരുടെ കാര്യത്തിലും പതിറ്റാണ്ടുകൾക്ക് പിറകിലാണ്. തിരുവനന്തപുരം ജില്ലയിൽ 33.07 ലക്ഷം ജനങ്ങൾക്ക് 18 ആശുപത്രികളിൽ 3752 കട്ടിലുകൾ, ആലപ്പുഴയിൽ 21.21 ലക്ഷം ജനങ്ങൾക്ക് 10 ആശുപത്രികളിൽ 2457 കട്ടിലുകൾ എന്നിങ്ങനെയാണ്. മലപ്പുറത്ത് 41.10 ലക്ഷം ജനങ്ങൾക്ക് ഏഴ് ആശുപത്രികളിൽ 1302 കട്ടിലുകളാണ് ഉള്ളത്. ഇതനുസരിച്ചാണ് ജില്ലയിലേക്ക് ആരോഗ്യവകുപ്പിൽ തസ്തികകളും ഫണ്ടും അനുവദിക്കുന്നത്.
നിലവിൽ ജനറൽ ആശുപത്രിയുടെ പ്രവ൪ത്തനരീതി ആരോഗ്യവകുപ്പിൻെറ ചികിത്സാ സംവിധാനത്തിലാണ്. ഇത് മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് കൈമാറുന്നതോടെ റഫറൽ സംവിധാനത്തിലാകും. സംസ്ഥാനത്ത് എൻ.ആ൪.എച്ച്.എം ജീവനക്കാരെ പിൻവലിച്ചാൽ ജില്ലക്ക് 560ഓളം ആരോഗ്യപ്രവ൪ത്തകരുടെ സേവനമാണ് ഇല്ലാതാകുക. പുതിയ പരിഷ്കരണത്തിൻെറ ഭാഗമായി ദിവസവേതനക്കാരെ പിരിച്ചുവിട്ടപ്പോൾ തന്നെ മലപ്പുറത്ത് വന്ന കുറവ് 67 പേരുടേതാണ്. മറ്റൊരു ജില്ലയിലും ഈ സ്ഥിതിയില്ല.
മഞ്ചേരിയിൽ നിലവിലെ ആശുപത്രി മെഡിക്കൽ കോളജാക്കി ഉയ൪ത്തിയതോടെ രോഗികളുടെ എണ്ണത്തിൽ വന്ന വ൪ധനവ് വലിയ പ്രതിസന്ധിയുണ്ടാക്കി. പ്രതിദിനം അഞ്ഞൂറിന് മുകളിൽ രോഗികളുടെ വ൪ധനവ് വന്നതോടെ പരിശോധനയും ചികിത്സയും താറുമാറായി.
20 വ൪ഷം മുമ്പ് ആലോചനയിൽ വന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി ഒരാശുപത്രി 300 കട്ടിലുകളോടെ തുടങ്ങാനിരിക്കുകയായിരുന്നു. ആ കെട്ടിടമാണ് മെഡിക്കൽ കോളജിന് ഓഫിസും ക്ളാസ് മുറികളുമായി മാറിയത്. മൊത്തം കട്ടിലുകളുടെ എണ്ണത്തിൽ വരുമായിരുന്ന വ൪ധന ഇതോടെ മുടങ്ങി.
പൊതു ആരോഗ്യസേവനത്തിന് വേണ്ടത്ര സംവിധാനങ്ങളും സൗകര്യങ്ങളുമില്ലാത്തത് കഷ്ടത്തിലാക്കുന്നത് ജില്ലയിലെ സാധാരണക്കാരെയാണ്. കലക്ടറുടെ നേതൃത്വത്തിൽ നിലവിലെ സ്ഥിതികൾ സ൪ക്കാറിലേക്ക് റിപ്പോ൪ട്ടായി നൽകാനാണ് തിങ്കളാഴ്ച ജനറൽ ആശുപത്രിയിൽ ചേ൪ന്ന യോഗത്തിലെ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story