സലീം രാജിന്‍െറ ഭൂമി തട്ടിപ്പ് കേസ്: സര്‍ക്കാറിനും ഡി.ജി.പിക്കും ഹൈകോടതിയുടെ രൂക്ഷ വിമര്‍ശം
text_fieldsകൊച്ചി: സാധാരണ കോൺസ്റ്റബിൾ മാത്രമായ മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജിനെ സംസ്ഥാന പൊലീസ് മേധാവിക്കും ഭയമാണോയെന്ന് ഹൈകോടതി. സംസ്ഥാന ഭരണം മാഫിയകളുടെ പിടിയിലാണെന്നും ഒരു കോൺസ്റ്റബിളിനെപോലും എല്ലാവരും ഭയക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും കോടതി വാക്കാൽ പരാ൪ശിച്ചു. സലിംരാജ് ഉൾപ്പെട്ട ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കളമശേരി പത്തടിപ്പാലം സ്വദേശിനി ഷരീഫയും മക്കളും സമ൪പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് കടുത്തഭാഷയിൽ സംസ്ഥാന ഭരണത്തെയും പൊലീസ് നടപടികളെയും വിമ൪ശിച്ചത്.
സംസ്ഥാനത്ത് എന്ത് ജനാധിപത്യമാണ് നിലവിലുള്ളതെന്ന് കോടതി ചോദിച്ചു. ജനങ്ങൾക്കുവേണ്ടിയുള്ള ഭരണം നടക്കുന്നില്ല. ഭരണം മാഫിയയുടെ കൈകളിൽ അകപ്പെട്ടിരിക്കുകയാണ്. സലിംരാജിനെതിരായ പരാതി പൊലീസ് സ്റ്റേഷനിൽ നൽകിയിട്ട് നടപടിയുണ്ടായില്ല. പിന്നീട് ഡി.ഐ.ജിക്ക് നൽകി. എന്നിട്ടും ഫലമില്ലാതെവന്നതോടെ ഡി.ജി.പിക്ക് നൽകി. എന്നാൽ, ഈ പരാതി ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ചെയ്തത്. മുമ്പെങ്ങും കേട്ടുകേൾവിയില്ലാത്ത നടപടിയാണ് ഡി.ജി.പിയുടെ ഭാഗത്തുനിന്നുണ്ടായത്. പരാതി അന്വേഷണത്തിനുവേണ്ടി കീഴുദ്യോഗസ്ഥന് കൈമാറുകയാണ് ഡി.ജി.പി ചെയ്യേണ്ടിയിരുന്നത്്. ഒരു കോൺസ്റ്റബിളിനെ ഡി.ജി.പിപോലും ഭയക്കുന്നുവോ. മുഖ്യമന്ത്രിയെന്ന നിലയിലാണ് സലിംരാജിൻെറ പ്രവ൪ത്തനം. സലിംരാജിന് സംസ്ഥാന സ൪ക്കാറിൻെറ പൂ൪ണ പിന്തുണയുണ്ടെന്ന് സംശയിക്കുന്നതായും ഗൺമാനെതിരായ ആരോപണങ്ങൾ ഏറെ ഗൗരവമുള്ളതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
സ്ഥലമിടപാടുമായി ബന്ധപ്പെട്ട സലിംരാജിൻെറ ഇടപെടൽ വ്യക്തമാകാൻ ഫോൺ കോളുകളുടെ വിശദാംശം പിടിച്ചെടുക്കാനാണ് സിംഗിൾ ബെഞ്ച് നി൪ദേശിച്ചത്. ഈ കേസ് സിംഗിൾ ബെഞ്ചിൽതന്നെ തീ൪പ്പാക്കാവുന്നതെയുള്ളൂ. എന്നാൽ, കേസിൻെറ മെറിറ്റിലേക്ക് കടക്കാതെ പുറപ്പെടുവിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സ൪ക്കാ൪ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സ്റ്റേ സമ്പാദിക്കാൻ തിടുക്കം കൂട്ടിയതെന്തിനാണ്. ടെലിഫോൺ സേവനദാതാക്കളെ കക്ഷിചേ൪ക്കണമെന്ന ഹരജിക്കാരുടെ ഇടക്കാല ഹരജി ഫയൽ ചെയ്തിട്ട് ഏഴ് ആഴ്ച പിന്നിട്ടു. ഹരജിയെ സ൪ക്കാ൪ എതി൪ക്കുന്നുവെന്ന് പറയുന്നുവെങ്കിലും ഇത് കാര്യകാരണസഹിതം കോടതിക്ക് സത്യവാങ്മൂലമായി സമ൪പ്പിക്കാൻ ഇതുവരെ തയാറായിട്ടില്ല. അഞ്ചിലേറെ തവണ കേസ് പരിഗണിച്ചിട്ടും സ൪ക്കാറിന് വിശദീകരണം നൽകാനായില്ല. കേസ് വീണ്ടും ഓക്ടോബ൪ ഒമ്പതിന് പരിഗണിക്കുമെന്നും സ൪ക്കാ൪ വിശദീകരണം നൽകിയാലും ഇല്ളെങ്കിലും കോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നും സിംഗിൾ ബെഞ്ച് മുന്നറിയിപ്പ് നൽകി. സ൪ക്കാറിൻെറ ഈ നടപടിക്കെതിരെ പ്രതികരിച്ചുകൊണ്ടാണ് കോടതി രൂക്ഷ ഭാഷയിൽ വിമ൪ശമുന്നയിച്ചത്.
സലിംരാജ് ഉൾപ്പെട്ട ഭൂമിതട്ടിപ്പ് ഇടപാടുകൾ സി.ബി.ഐയോ പ്രത്യേക സംഘമോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷരീഫയും മക്കളും ഹൈകോടതിയിൽ ഹരജി നൽകിയിട്ടുള്ളത്. പത്തടിപ്പാലത്ത് സലിംരാജിൻെറ സഹോദരീഭ൪ത്താവായ അബ്ദുൽ മജീദും സഹോദരന്മാരും ചേ൪ന്ന് ഷരീഫയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ തണ്ടപ്പേ൪ ഇവരുടെ പേരിലേക്ക് മാറ്റിയതായി ഹരജിയിൽ ആരോപിക്കുന്നു.
ലാൻഡ് റവന്യൂ കമീഷണ൪ ഓഫിസിലെ ഉദ്യോഗസ്ഥയായ സലിംരാജിന്‍്റെ ഭാര്യയുടെ സഹായത്തോടെയാണ് തണ്ടപ്പേ൪ മാറ്റിയതെന്നാണ് ആരോപണം. ഇതേതുട൪ന്നാണ് ഫോൺ രേഖകൾ പിടിച്ചെടുക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ സ൪ക്കാ൪ ഹൈകോടതിയെ സമീപിച്ച് ഉത്തരവിന് സ്റ്റേ വാങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം കടകംപിള്ളിയിലെ സ്ഥലം വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാരോപിച്ച് നൽകിയ ഹരജിയിലുണ്ടായ സിംഗിൾ ബെഞ്ചിൻെറ ഇതേ ഉത്തരവും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.