‘അറബ് വസന്തം അട്ടിമറിച്ചത് സാമ്രാജ്യത്വ ശക്തികള്‍’
text_fieldsന്യൂദൽഹി: പതിറ്റാണ്ടുകളായി ഏകാധിപത്യ ഭരണം കൈയാളിയിരുന്ന ചില പശ്ചിമേഷ്യൻ ഭരണാധികാരികൾക്കെതിരെ ഉയ൪ന്നുവന്ന അറബ് വസന്തം അട്ടിമറിച്ചതിനു പിന്നിൽ സാമ്രാജ്യത്വ ശക്തികളാണെന്ന് ഡോ. ഹുസൈൻ മടവൂ൪ അഭിപ്രായപ്പെട്ടു. ജവഹ൪ലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലെ അറബ്, ആഫ്രിക്കൻ പഠനവിഭാഗം സംഘടിപ്പിച്ച പ്രഥമ ശാഹ് വലിയുല്ലാഹ് ദഹ്ലവി അനുസ്മരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ·അൾജീരിയയിലും ഇപ്പോൾ ഈജിപ്തിലുമുണ്ടായ സംഭവവികാസങ്ങൾ ജനാധിപത്യ വിരുദ്ധമാണ്. അറബ് രാഷ്ട്രങ്ങൾ പലതും ജനാധിപത്യത്തെ·ഭയക്കുന്നതുകൊണ്ടാണ് ഈജിപ്തിലെ സൈനിക ഭരണത്തെ സഹായിക്കുന്നത്. അതോടൊപ്പം തുനീഷ്യയിൽ റാശിദ് ഗനൂശി നടപ്പാക്കുന്ന ഇസ്ലാമിൻെറ മൂല്യങ്ങൾ ഉൾകൊള്ളുന്ന ഒരു സെക്കുല൪ ഭരണകൂടത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നത് ശുഭോദ൪ക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാമിഅ മില്ലിയ ഇസ്ലാമിയയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം തലവൻ പ്രഫ. അക്തറുൽ വാസിഅ് അധ്യക്ഷത വഹിച്ചു. പ്രഫ. ബഷീ൪ അഹമ്മദ്, പ്രഫ. എഫ്.യു. ഫാറൂഖി, ഡോ. ഉബൈദു റഹ്മാൻ എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.