ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക മോഷണം
text_fieldsഅടിമാലി: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം. അടിമാലി സ്റ്റേഷന് കീഴിലെ ഇരുനൂറേക്ക൪ കൈവല്യാനന്ദ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലാണ് തിങ്കളാഴ്ച മോഷണം നടന്നത്. ക്ഷേത്രത്തിൻെറ ഓഫിസും ഭണ്ഡാരവും മോഷ്ടാക്കൾ കുത്തിപ്പൊളിച്ച് ഇരുപതിനായിരത്തിലധികം രൂപയും മറ്റു വസ്തുക്കളും കവ൪ന്നു. ഓഫിസിൻെറ വാതിൽ പൊളിച്ചാണ് തസ്കര സംഘം അകത്തു കടന്നത്. കൂടാതെ ക്ഷേത്ര കെട്ടിടത്തിൻെറ ഉള്ളിലുണ്ടായിരുന്ന മൂന്ന് ഭണ്ഡാരങ്ങളും പൊളിച്ചിട്ടുണ്ട്.
ഇവിടെ രണ്ട് വ൪ഷം മുമ്പ് മോഷണം നടന്നിരുന്നു. എന്നാൽ ഈ പ്രതികളെയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് തിങ്കളാഴ്ച മോഷണം നടന്നത്. കൂടാതെ വെള്ളത്തൂവൽ സ്റ്റേഷൻ പരിധിയിലെ കൊന്നത്തടി പണിക്കൻകുടി സെൻറ് ജോൺസ് മരിയ വിയാനി പള്ളിയുടെ കുരിശുംതൊട്ടിയുടെ ഭണ്ഡാരം തക൪ത്ത് മോഷ്ടാക്കൾ പണം കവ൪ന്നിട്ടുണ്ട്. മങ്കുവ സെൻറ് തോമസ് പള്ളിയിലെ കപ്പേളയുടെ ഭണ്ഡാരവും തക൪ത്ത് മോഷണം നടത്തിയിട്ടുണ്ട്. ചിന്നാ൪ കുരിശടിയിലെ കാണിക്കവഞ്ചി തക൪ത്ത് പണവും കാണിക്കയും കവ൪ന്നു. ചിന്നാ൪ ശ്രീഭദ്ര ക്ഷേത്രത്തിലെ ഭണ്ഡാരം തക൪ത്തും മോഷണം നടത്തിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ആരെയും പിടികൂടാൻ പൊലീസിനായിട്ടില്ല. ഇടുക്കിയിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും മോഷണം നടന്ന സ്ഥലങ്ങളിലെത്തി പരിശോധന നടത്തിയിട്ടുണ്ട്. എന്നാൽ മോഷ്ടാക്കളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. അടിമാലി സ൪ക്കിൾ പരിധിയിൽ മോഷണം വ൪ധിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായിട്ടുണ്ട്. മോഷ്ടാക്കളെ പിടികൂടുന്നതിന് അന്വേഷണം ഊ൪ജിതമാക്കിയതായി അടിമാലി സി.ഐ എ.ഇ. കുര്യൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.