സമര സമിതി ശവപ്പെട്ടികളുമായി വിലാപയാത്ര നടത്തി
text_fieldsചെറുതോണി: പെരുഞ്ചാംകുട്ടിയിൽ നിന്ന് കുടിയിറക്കിയ ആദിവാസികൾക്ക് പകരം ഭൂമി നൽകാത്തതിൽ പ്രതിഷേധിച്ച് കലക്ടറേറ്റിന് മുന്നിൽ കുടിൽ കെട്ടി നടത്തിവരുന്ന സത്യഗ്രഹ ത്തിൻെറ ഒന്നാം വാ൪ഷിക ദിനത്തിൽ ആദിവാസി ഭൂമി അവകാശ സംരക്ഷണ സംയുക്ത സമര സമിതി നേതൃത്വത്തിൽ ശവപ്പെട്ടികളുമായി വിലാപയാത്ര നടത്തി.
ശവപ്പെട്ടിക്കുള്ളിൽ കിടന്ന് സമരം ആരംഭിച്ച സമരസമിതി കൺവീന൪ ബാബു അറയ്ക്കലിൻെറ ശരീരത്തിൽ റീത്ത് സമ൪പ്പിച്ച് ദലിത്-പരിസ്ഥിതി പ്രവ൪ത്തകനായ പി.എൽ. നിസാമുദ്ദീൻ സമരം ഉദ്ഘാടനം ചെയ്തു.
സമര കാലത്ത് മരിച്ച കൃഷ്ണൻകുട്ടി രാമകൃഷ്ണൻ, ലക്ഷ്മിക്കുട്ടി, കുര്യൻ, ലൈസാമ്മ, രാഘവൻ, ജോസഫ് എന്നിവരുടെ പ്രതീകാത്മ മൃതദേഹങ്ങൾ അടക്കം ചെയ്ത ഏഴോളം ശവപ്പെട്ടികളുമായി വെള്ളക്കയത്തുനിന്ന് ആരംഭിച്ച വിലാപ യാത്രയിൽ നൂറുകണക്കിന് ആദിവാസി സ്ത്രീകളും കുട്ടികളും പങ്കെടുത്തു. ചെറുതോണിയിലെത്തിച്ചേ൪ന്ന വിലാപ യാത്ര ബസ് സ്റ്റാൻഡിലെ പ്രത്യേക വേദിക്ക് സമീപം അവസാനിച്ചു.
വിവിധ സംഘടന നേതാക്കൾ റീത്ത് സമ൪പ്പിച്ചശേഷം പ്രത്യേക പ്രാ൪ഥനയും നടന്നു. കുടിയിറക്കിനുശേഷം ഒരു വ൪ഷം കഴിഞ്ഞിട്ടും പകരം ഭൂമി തരാൻ സ൪ക്കാറിന് കഴിയാത്ത സാഹചര്യത്തിൽ നിലവിലുണ്ടായിരുന്ന പെരിഞ്ചാംകുട്ടിയിലെ ഭൂമി തന്നെ തിരികെ തരാൻ തയാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ഇനിയും ഇക്കാര്യത്തിൽ താമസം വരുത്തുന്ന പക്ഷം അനങ്ങാപ്പാറ നയം തുടരുന്ന കലക്ടറുടെ വസതിയിലേക്കടക്കം സമരം വ്യാപിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു. സമരസമിതി കൺവീന൪ ബാബു അറയ്ക്കൽ, സഹായ സമിതി കൺവീന൪ വിനോദ് കുമാ൪, സിസിലി ജോൺസൺ, നീതിവേദി രക്ഷാധികാരി ജോജി മാത്യു, തങ്കപ്പൻ ആരോലി, എലിസബത്ത്, ബേബി രാജ് തുടങ്ങിയവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.