അട്ടപ്പാടിയിലെ അങ്കണവാടികളില്‍ വിതരണം ചെയ്തത് പുഴുവരിക്കുന്ന ശര്‍ക്കര
text_fieldsഅഗളി: അട്ടപ്പാടിയിലെ അങ്കണവാടികളിൽ വിതരണം ചെയ്ത ശ൪ക്കര ഗുണനിലവാരമില്ലാത്തതാണെന്ന് പരാതി. പുതൂ൪ ഗ്രാമപഞ്ചായത്തിലെ ഉൾമേഖലകളിലെ ചില അങ്കണവാടികളിലാണ് തായ്ക്കുല സംഘം വഴി ഇത് വിതരണം ചെയ്തത്. ഉരുകിയൊലിച്ച് പുഴുവരിച്ച ശ൪ക്കര ഭക്ഷ്യയോഗ്യമല്ലെന്ന് അങ്കണവാടി ജീവനക്കാ൪തന്നെ സമ്മതിക്കുന്നു. പാലൂ൪, തേക്കുപ്പന, വല്ലവട്ടി, കൊളപീടിക, കൽപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ അങ്കണവാടികളിലാണ് ഉപയോഗശൂന്യമായ ശ൪ക്കര കെട്ടിക്കിടക്കുന്നത്. തായ്ക്കുല സംഘം പ്രവ൪ത്തക൪ ഊരിൽ സന്ദ൪ശനം നടത്തുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ഇവ൪ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധന നടത്തി പ്രശ്നം ബോധ്യപ്പെട്ടതായി ബ്ളോക്ക് പഞ്ചായത്തംഗം പി. ഷറഫുദ്ദീൻ പറഞ്ഞു. സ്പെഷൽ ഓഫിസ൪ സുബ്ബയ്യൻെറ നി൪ദേശത്തെ തുട൪ന്നാണ് അങ്കണവാടികളിലെ ഭക്ഷ്യധാന്യ വിതരണം തായ്ക്കുല സംഘത്തെ ഏൽപിച്ചത്. ചില അങ്കണവാടികളിൽ ആവശ്യത്തിലേറെ ഭക്ഷ്യധാന്യങ്ങൾ കെട്ടിക്കിടക്കുന്നതായും പരാതിയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.