വ്യോമസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വനിതകളടക്കം മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsകരുനാഗപ്പള്ളി: വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്നായി ഒരു കോടിയോളം രൂപ തട്ടിയ സംഘത്തിലെ രണ്ട് സ്ത്രീകളുൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തൊടിയൂ൪ പുലിയൂ൪ വഞ്ചിതെക്ക് പഞ്ഞികുന്നും വിളയിൽ വാടകക്ക് താമസിക്കുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം കണ്ടോലിൽ വീട്ടിൽ സതീഷ് ചന്ദ്രൻ (43), ഭാര്യ രമ (36), തൊടിയൂ൪ പുലിയൂ൪ വഞ്ചിതെക്ക് പഞ്ഞികുന്ന് വിളയിൽ വാടകക്ക് താമസിക്കുന്ന ശാസ്താംകോട്ട പനപ്പെട്ടി അനൂപ് ഭവനിൽ ശോഭ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട പനപ്പെട്ടി സ്വദേശി സദാശിവൻപിള്ളയുടെ മകനടക്കം ഏഴുപേരിൽനിന്ന് 12,40,000 രൂപ കബളിപ്പിച്ചെന്ന കേസിലാണ്് അറസ്റ്റ് . ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ 27 ലക്ഷവും അടൂ൪ പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് ലക്ഷവും കബളിപ്പിച്ചതിന് കേസ് നിലവിലുണ്ട്. മാന്നാ൪ പൊലീസിൻെറ പരിധിയിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഒരു കോടിയുടെ തട്ടിപ്പ് സംഘം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മിക്കവരിൽ നിന്നും മൂന്ന് ലക്ഷത്തിലധികമാണ് വാങ്ങിയിട്ടുളളത്.ഇവരുടെ സംഘത്തിലുളള തൃശൂ൪ സ്വദേശികളായ ഗീതാറാണി, രജിത എന്നിവ൪ നേരത്തെ അറസ്റ്റിലായിരുന്നു. സംഘാംഗമായ ജോയി മുൻകൂ൪ ജാമ്യത്തിനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.
ഇക്കൊല്ലം മേയിലാണ് തട്ടിപ്പ് നടത്തിയത്. ഉദ്യോഗാ൪ഥികളായ യുവാക്കളെ ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ റിക്രൂട്ടിങ്ങിനും കൂടിക്കാഴ്ചക്കുമെന്ന പേരിൽ പലതവണ കൊണ്ടുപോയി താമസിപ്പിച്ച് കബളിപ്പിച്ച സംഘം പിന്നീട് മുങ്ങുകയായിരുന്നു.
കരുനാഗപ്പള്ളി എ.സി.പി ജയശങ്കറിൻെറ നി൪ദേശപ്രകാരം കരുനാഗപ്പള്ളി എസ്.ഐ ജസ്റ്റിൻ ജോൺ, ഗ്രേഡ് എസ്.ഐ സോമൻ, സീനിയ൪ പൊലീസ് ഓഫിസ൪ വിനോദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.