Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2013 3:40 PM IST Updated On
date_range 3 Oct 2013 3:40 PM ISTകുരുവട്ടൂരില്‍ സീറോ ബജറ്റ് മാലിന്യ സംസ്കരണ പദ്ധതി
text_fieldsbookmark_border
കോഴിക്കോട്: ഗാന്ധിജയന്തി ദിനത്തിൽ കുരുവട്ടൂ൪ പഞ്ചായത്തിലെ പയിമ്പ്ര വാ൪ഡുകാ൪ പുതിയൊരു മാതൃക കാട്ടി. പതിവു ശുചീകരണത്തിൽ പലരും മുഴുകിയപ്പോൾ ഭൂമിയെ നിരന്തരം മലിനമാക്കുന്ന പ്ളാസ്റ്റിക് മണ്ണിൽനിന്ന് മാറ്റി പ്രകൃതിയെ സംരക്ഷിക്കാനുള്ള പ്രവ൪ത്തനത്തിലായിരുന്നു ഇവിടത്തുകാ൪. 16 കുടുംബശ്രീയൂനിറ്റ് പ്രവ൪ത്തകരുടെ നേതൃത്വത്തിൽ 470 വീട്ടുകാരാണ് പുതിയ പരിസ്ഥിതി സംരക്ഷണ വിപ്ളവത്തിന് തുടക്കമിട്ടത്. സമീപത്തെ വേങ്ങേരിയിലെ നിറവ് റെസിഡൻറ്സ് അസോസിയേഷൻ ഏഴു വ൪ഷമായി വിജയകരമായി നടപ്പാക്കുന്ന സീറോ ബജറ്റ് മാലിന്യ സംസ്കരണ പദ്ധതി തങ്ങളുടെ നാട്ടിലും നടപ്പാക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇവ൪. 20 ദിവസം മുമ്പേ ഇവ൪ ഇതിൻെറ തയാറെടുപ്പിലായിരുന്നു . 30 വീടുകൾ വീതം തിരിച്ച് പയിമ്പ്ര ഗവ. ഹൈസ്കൂൾ അധ്യാപക൪ ബോധവതക്രണ ക്ളാസുകൾ നടത്തി. കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ പുതിയ യജ്ഞത്തിന് സ്ത്രീകളും കുട്ടികളും യുവാക്കളുമെല്ലാം ഒന്നിച്ച് രംഗത്തിറങ്ങി. ഒരാഴ്ച മുമ്പ് 100ഓളം വിദ്യാ൪ഥികൾ മാലിന്യ വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലി നടത്തിയിരുന്നു. വീട്ടുകാ൪ പുരയിടങ്ങളിലെ പ്ളാസ്റ്റിക്കുകൾ കഴുകി ഉണക്കി തയാറാക്കി വെച്ചു. ശേഖരിച്ച പ്ളാസ്റ്റിക് ഒക്ടോബ൪ ഒന്നിന് നിശ്ചിത കേന്ദ്രത്തിൽ എത്തിച്ചു. ഇവയെല്ലാം വണ്ടിയിൽ കയറ്റിയപ്പോഴേക്കും പയിമ്പ്ര ഗ്രാമം പുതിയ തുടക്കത്തിൻെറ ഭാഗമായിത്തീ൪ന്നിരുന്നു. പിന്നീട് പ്രോവിഡൻസ് കോളജ്, നടക്കാവ് ഗവ. ഹയ൪സെക്കൻഡറി സ്കൂളൾ എന്നിവിടങ്ങളിലെ പ്ളാസ്റ്റിക്കുകൾ കൂടിയായപ്പോൾ 302 കിലോ ആയി. കിലോക്ക് 4.50 തോതിൽ ആകെ കിട്ടിയത് 1359 രൂപ. വണ്ടിക്കൂലിയായത് ആയിരത്തിന് താഴെ രൂപമാത്രം. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡൻറ് ആ൪.ശശി ഉദ്ഘാടനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story