Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2013 5:11 PM IST Updated On
date_range 3 Oct 2013 5:11 PM ISTതൊടുപുഴ മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസപദ്ധതിക്ക് തുടക്കമായി
text_fieldsbookmark_border
തൊടുപുഴ: മികവുറ്റ വിദ്യാഭ്യാസം നൽകേണ്ടത് വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും കടമയാണെന്ന് മന്ത്രി പി.ജെ.ജോസഫ്. തൊടുപുഴ നിയമസഭ മണ്ഡലത്തിൽ ആരംഭിക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ശ്രേഷ്ഠമലയാളത്തിൻെറ ഉദ്ഘാടനം തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നതിൻെറ ഭാഗമായി വിദ്യാ൪ഥികൾക്ക് പ്രഥമശുശ്രൂഷയിൽ പ്രത്യേക പരിശീലനം നൽകും. പ്രീ പ്രൈമറി മുതൽ ഹയ൪ സെക്കൻഡറിവരെ മുഴുവൻ വിദ്യാ൪ഥികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തും. പൊതു വിദ്യാലയങ്ങളെ മികവിൻെറ കേന്ദ്രങ്ങളാക്കി മാറ്റുന്നതും പദ്ധതിയുടെ ലക്ഷ്യമാണെന്ന് മന്ത്രി പറഞ്ഞു.
കൃഷിയിൽ താൽപര്യം വള൪ത്താനും പുതു തലമുറയെ കാ൪ഷിക മേഖലയിലേക്ക് കൊണ്ടു വരാനും ലക്ഷ്യമിട്ട് കൃഷി വകുപ്പിൻെറ ആഭിമുഖ്യത്തിൽ വിത്തുവിതരണ പരിപാടിയും ചടങ്ങിൽ നടന്നു.
മുനിസിപ്പൽ ചെയ൪മാൻ ടി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് ഓഫിസ൪ എസ്. സന്തോഷ് കുമാ൪ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല സ്റ്റീഫൻ, ഫാ. ജോസ് മോനിപ്പള്ളി എന്നിവ൪ സംസാരിച്ചു. ഡയറ്റ് പ്രിൻസിപ്പൽ എ.എൽ.വത്സല ഗാന്ധിജയന്തി സന്ദേശം നൽകി. ജലപരിശോധന കിറ്റിൻെറ വിതരണം മുനിസിപ്പൽ വൈസ് ചെയ൪പേഴ്സൺ സാബിറ ഷരീഫ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് കാ൪ഡ് വിതരണോദ്ഘാടനം ഇളംദേശം ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സിബി ദാമോദരനും ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബ൪ അഡ്വ. അലക്സ് കോഴിമലയും നി൪വഹിച്ചു. സ്കൂൾ പച്ചക്കറി കൃഷി ഫണ്ട് വിതരണം ജില്ലാ പഞ്ചായത്ത് മെംബ൪ ഇന്ദു സുധാകരനും മേജ൪ റിപ്പയ൪ തുക വിതരണം മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ശിബിലി സാഹിബും ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാ൪, മുനിസിപ്പൽ അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു. ജില്ലാ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ അനില ജോ൪ജ് സ്വാഗതവും സമഗ്ര വിദ്യാഭ്യാസ പദ്ധതി കൺവീന൪ ജയിംസ് വി. മാളിയേക്കൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story