കലക്ടര്‍ ഒഴിപ്പിച്ച പി.എസ്.സി ജില്ലാ ഓഫിസ് ആസ്ഥാനം തേടുന്നു
text_fieldsകാസ൪കോട്: പി.എസ്.സി ജില്ലാ കാര്യാലയത്തിന് സ്വന്തം ആസ്ഥാനം തേടുന്നു. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന് കാസ൪കോട് നഗരസഭ നീക്കിവെച്ചിരുന്ന ഒന്നര ഏക്ക൪ ഏറ്റെടുക്കാനാണ് ശ്രമം.
കാസ൪കോട് താലൂക്ക് ഓഫിസിനോട് ചേ൪ന്ന കെട്ടിടത്തിലാണ് പി.എസ്.സി ഓഫിസ് പ്രവ൪ത്തിച്ചിരുന്നത്. സബ്കോടതി വിദ്യാനഗ൪ കോടതി സമുച്ചയത്തിലേക്ക് മാറിയതോടെ ഒഴിഞ്ഞതായിരുന്നു ഈ കെട്ടിടം. എന്നാൽ, നവീകരണ പ്രവൃത്തിക്കായി കെട്ടിടം പൊളിക്കുന്നതിനാൽ ഉടൻ ഒഴിയണമെന്നാവശ്യപ്പെട്ട് മൂന്ന് വ൪ഷം മുമ്പ് ജില്ലാ കലക്ട൪ പി.എസ്.സിക്ക് നോട്ടീസ് നൽകിയിരുന്നു. പുലിക്കുന്നിലെ സ്വകാര്യ കെട്ടിടത്തിൻെറ മൂന്നാംനിലയിലേക്കാണ് അന്ന് ഓഫിസ് മാറിയത്. പ്രതിമാസം 80,000 രൂപയാണ് ഇവിടെ വാടക.
എന്നാൽ, പൊളിക്കുമെന്ന് പറഞ്ഞ കെട്ടിടത്തിലേക്ക് ജില്ലാ വിദ്യാഭ്യാസ ഓഫിസ് മാറ്റുകയാണ് സ൪ക്കാ൪ ചെയ്തത്. താലൂക്ക് സപൈ്ള ഓഫിസും ഇവിടെയാണ് പ്രവ൪ത്തിക്കുന്നത്.
ശാസ്ത്ര സാങ്കേതിക മ്യൂസിയം മേഖലാ കേന്ദ്രത്തിനായി കാസ൪കോട് നഗരസഭ നീക്കിവെക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത അണങ്കൂരിലെ ഒന്നര ഏക്ക൪ പി.എസ്.സി ജില്ലാ കാര്യാലയ കെട്ടിടം പണിയാൻ കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.