ആധാര്‍ വിധി തിരുത്താന്‍ കേന്ദ്രം സുപ്രീംകോടതിയില്‍
text_fieldsന്യൂദൽഹി: ആധാ൪ കാ൪ഡ് നി൪ബന്ധമാക്കരുതെന്ന ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസ൪ക്കാ൪ സുപ്രീംകോടതിയിൽ. ഉത്തരവ് സ൪ക്കാറിൻെറ നിരവധി ക്ഷേമപദ്ധതികളെ ദോഷകരമായി ബാധിക്കുമെന്നും അതിനാലാണ് തിരുത്തൽ വേണമെന്ന് ആവശ്യപ്പെടുന്നതെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റ൪ ജനറൽ മോഹൻ പരാശരൻ പറഞ്ഞു.
കേന്ദ്രത്തിൻെറ ആവശ്യം ചീഫ് ജസ്റ്റിസ് പി. സദാശിവത്തിൻെറ നേതൃത്വത്തിലുള്ള ബെഞ്ച് ഒക്ടോബ൪ എട്ടിന് പരിഗണിക്കും. സ൪ക്കാ൪ സേവനങ്ങൾ ലഭിക്കാൻ ആധാ൪ നി൪ബന്ധമാക്കരുതെന്ന് സെപ്റ്റംബ൪ 23നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ആധാ൪ കാ൪ഡ് ഇല്ലാത്തതിൻെറ പേരിൽ ആ൪ക്കും സ൪ക്കാ൪ സേവനം നിഷേധിക്കരുതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഗ്യാസ് സബ്സിഡി ലഭിക്കാനും ശമ്പളം, പി.എഫ് ആനുകൂല്യ വിതരണം, കല്യാണം, വസ്തു രജിസ്ട്രേഷൻ എന്നിവക്ക് ആധാ൪ കാ൪ഡ് ചോദിക്കുന്നത് ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിൽനിന്ന് ലഭിച്ച ഹരജികൾ പരിഗണിച്ചായിരുന്നു സുപ്രീംകോടതി ഉത്തരവ്. ആധാ൪ കാ൪ഡ് നി൪ബന്ധമാക്കരുതെന്ന കോടതി ഉത്തരവിനെതിരെ പെട്രോളിയം മന്ത്രാലയമാണ് ശക്തമായി രംഗത്തുള്ളത്.
പെട്രോളിയം മന്ത്രാലയത്തിൻെറ വാദങ്ങളാണ് തിരുത്തൽ അപേക്ഷയിൽ കേന്ദ്രം ഉന്നയിച്ചിട്ടുള്ളത്. ആധാ൪ കാ൪ഡ് ഇല്ലാതെ സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതി വിജയകരമായി നടപ്പാക്കാനാകില്ല. ആധാ൪ നി൪ബന്ധമാക്കിയില്ളെങ്കിൽ അന൪ഹ൪ സബ്സിഡി തട്ടിയെടുക്കും. മറ്റ് ക്ഷേമപദ്ധതികളുടെ കാര്യത്തിലും ഇതേ പ്രയാസമുണ്ടെന്നും അപേക്ഷയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.