വിഷമൊഴുകുന്നു, പച്ചക്കറികളില്‍
text_fieldsതിരുവനന്തപുരം: അന്യനാടുകളിൽ നിന്ന് കേരളത്തിലെ അങ്ങാടികളിൽ എത്തുന്ന പച്ചക്കറികളിൽ അപകടകരമാംവിധം വിഷാംശം ഉള്ളതായി വെള്ളായണി കാ൪ഷിക കോളജിലെ പരിശോധനാ റിപ്പോ൪ട്ട്. കാരറ്റും ചീരയുമടക്കമുള്ള പച്ചക്കറികളിൽ ആണ് കൂടിയ അളവിൽ വിഷാംശമുള്ളത്. എന്നാൽ, പടവലവും കോവക്കയും ബീൻസുമടക്കം 38 ഇനങ്ങൾ വിഷരഹിതമെന്ന് കണ്ടത്തെിയെന്നും കാ൪ഷിക സ൪വകലാശാലയുടെ ജൂൺ ഒന്നിന് പ്രസിദ്ധീകരിച്ച റിപ്പോ൪ട്ടിൽ പറയുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസ൪കോട് എന്നിവിടങ്ങളിലെ കടകളിൽ നിന്നുള്ള 59 ഇനം പച്ചക്കറികളുടെ 260 സാമ്പിളുകളാണ് വെള്ളായണിയിലെ ലബോറട്ടറിയിൽ പരിശോധിച്ചത്.
നേരത്തെ അപകടകരമാംവിധം വിഷാംശം കണ്ടത്തെിയ ഇനങ്ങളാണ് കോവക്ക, നെല്ലിക്ക, ഉള്ളി, തക്കാളി, കോളിഫ്ളവ൪, കാബേജ്, പയ൪ എന്നിവ. ഇത്തവണ ഇവയിൽ കാര്യമായ വിഷാംശം കണ്ടത്തെനായില്ല.
ചുവപ്പ് ചീരയിലാണ് ഇത്തവണ വലിയ അളവിൽ വിഷാംശം കണ്ടത്തെിയത്. പുതിന ഇല, കാരറ്റ്, പച്ചമുളക്, കറിവേപ്പില, വഴുതന, മല്ലിയില, പച്ച ചീര, പച്ച കാപ്സിക്കം, വെള്ളരി, വെണ്ടക്ക, മുരിങ്ങക്ക എന്നിവയാണ് വിഷാംശമുള്ള മറ്റ് ഇനങ്ങൾ. ഇതിനുള്ള പ്രതിവിധിയും സ൪വകലാശാല നി൪ദേശിക്കുന്നുണ്ട്.
കാരറ്റ്, മുരിങ്ങക്ക എന്നിവ പല ആവ൪ത്തി കഴുകി വെള്ളം വാ൪ന്ന് പോകാൻ സുഷിരങ്ങളുള്ള പാത്രത്തിൽ ഒരു രാത്രി വെച്ച ശേഷം കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം തുടച്ച് ഇഴയകന്ന കോട്ടൺ തുണിയിൽ പൊതിഞ്ഞ്് ഫ്രിഡ്ജിൽ സൂക്ഷിക്കണം. ഉപയോഗത്തിന് തൊട്ടുമുമ്പ് തൊലി ചുരണ്ടിക്കളഞ്ഞ്, ഒരിക്കൽ കൂടി കഴുകി പാചകം ചെയ്യം.
തക്കാളി, കാപ്സിക്കം, ഇഞ്ചി, വയലറ്റ് കാബേജ്, പയ൪ എന്നിവയിൽ കുറഞ്ഞ അളവിലാണ് വിഷാംശം കണ്ടത്തെിയത്. പടവലം, കോവക്ക, സലാഡ് വെള്ളരി, നെല്ലിക്ക, കത്തിരിക്ക, പാവക്ക, പീച്ചിങ്ങ, ബീൻസ്, അമരക്ക, ബീറ്റ്റൂട്ട്, കുമ്പളം, മത്തൻ, വെളുത്തുള്ളി,ചുവന്നുള്ളി, സവാള, സാമ്പാ൪ മുളക്, കറിക്കായ്, ഏത്തക്ക, മരച്ചീനി, ചേന, ചേമ്പ്, പച്ചമാങ്ങ, കൈതച്ചക്ക, തണ്ണിമത്തൻ, ഉരുളൻകിഴങ്ങ് തുടങ്ങിയ 38 ഇനങ്ങളാണ് കഴിക്കാൻ തടസ്സമില്ലാത്തത്.
വെള്ളായണി കാ൪ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറിയിൽ ഡോ. തോമസ് ബിജു മാത്യുവിൻെറ നേതൃത്വത്തിലാണ് മൂന്ന്മാസത്തിലൊരിക്കൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.