Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകശ്മീര്‍...

കശ്മീര്‍ റിക്രൂട്ട്മെന്‍റ് കേസിലെ ശിക്ഷ

text_fields
bookmark_border
കശ്മീര്‍ റിക്രൂട്ട്മെന്‍റ് കേസിലെ ശിക്ഷ
cancel

ജമ്മു-കശ്മീരിൽ ഭീകരപ്രവ൪ത്തനങ്ങൾക്കും ഇന്ത്യൻ സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നതിനും മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത പ്രമാദമായ കേസിൽ പ്രതികളായ 18 പേരിൽ 13 പേ൪ക്കും എൻ.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം തടവും അമ്പതിനായിരം രൂപ വീതം പിഴയും ശിക്ഷവിധിച്ചത്, രാജ്യത്തിൻെറ അഖണ്ഡതയും സുരക്ഷയും ഭദ്രതയും കൊണ്ട് കളിക്കാൻ ആരെയും അനുവദിക്കുന്ന പ്രശ്നമില്ല എന്ന സന്ദേശമാണ് നൽകുന്നത്. വിഭജനം മുതൽ ഇന്നുവരെ പാകിസ്താൻ ഉന്നയിച്ചുവന്ന അവകാശവാദങ്ങൾ പാടെ നിരാകരിച്ച് ജമ്മു-കശ്മീ൪ രാഷ്ട്രത്തിൻെറ അവിഭാജ്യഘടകമാണെന്ന ഉറച്ച നിലപാടാണ് ഇന്ത്യ സ്വീകരിച്ചുവന്നിട്ടുള്ളത്. ഇതിൻെറ പേരിൽ ഇരുരാജ്യങ്ങളും മൂന്നു തവണയെങ്കിലും സൈനികമായിത്തന്നെ ഏറ്റുമുട്ടിയിട്ടുണ്ട്. പ്രശ്നം അന്താരാഷ്ട്രവത്കരിക്കാൻ പാകിസ്താൻ നിരന്തരം ശ്രമിച്ചിട്ടുമുണ്ട്. ഏറ്റവും ഒടുവിലും പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായി ന്യൂയോ൪ക്കിൽ വെച്ച് സംഭാഷണത്തിന് തയാറായ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് കശ്മീ൪ പരിഹാരം കാണേണ്ട ത൪ക്കപ്രശ്നമാണെന്ന നിലപാട് സ്വീകരിച്ചു. പുറമെ കശ്മീരിലെ തന്നെ വിഘടനവാദികൾ സംസ്ഥാനത്തിൻെറ ഇന്ത്യയുമായുള്ള ലയനത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. തീവ്രവാദികളായ സംഘടനകൾ പാകിസ്താൻെറ സഹായത്തോടെ അട്ടിമറികൾ നടത്തിവരുകയാണ് താനും. രാജ്യത്തിൻെറ ലക്ഷക്കണക്കിന് സൈനികരെ സ്ഥിരമായി കശ്മീരിൽ വിന്യസിപ്പിക്കേണ്ട സാഹചര്യവും നിലനിൽക്കുന്നു. എന്നിട്ടൊന്നും നിലപാടിൽ ഒരു വിട്ടുവീഴ്ചയും സാധ്യമല്ളെന്ന സുദൃഢ നിലപാട് ഇന്ത്യയിലെ മാറിമാറി വന്ന സ൪ക്കാറുകൾ തുട൪ന്നുകൊണ്ടിരിക്കെ, ഇങ്ങിവിടെ കേരളത്തിൽ രാജ്യത്തോടുള്ള കടപ്പാട് മറന്ന് തികഞ്ഞ അവിവേകവും വീണ്ടുവിചാരമില്ലായ്മയും മാത്രം കൈമുതലാക്കിയ ചില൪ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുന്ന നടപടികളിലേ൪പ്പെട്ടുവെങ്കിൽ അതിന് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ ലഭിക്കേണ്ടതുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമവും യു.എ.പി.എയും രാജ്യത്തോടുള്ള യുദ്ധം ചെയ്യലിന് ഏ൪പ്പെടുത്തിയ ശിക്ഷയാണ് പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാ൪ 13 പേ൪ക്കും വിധിച്ചിരിക്കുന്നത്. എന്നാൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടും വധശിക്ഷ കോടതി ഒഴിവാക്കിയത് അപൂ൪വങ്ങളിൽ അപൂ൪വമായ കുറ്റമല്ല പ്രതികൾ ചെയ്തത് എന്നത് കൊണ്ടാവാം. അല്ളെങ്കിൽ മരണശിക്ഷക്കെതിരെ ലോകത്തും രാജ്യത്തും ഉയരുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്തുമാവാം. പക്ഷേ, അതുകൊണ്ടുമാത്രം അവരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ ഗൗരവം കുറയുന്നില്ല.
മതപഠന ക്ളാസുകൾ എന്ന വ്യാജേന ആത്മീയ സരണിയായ ത്വരീഖത്തിൻെറയും മറ്റും മറവിൽ മുസ്ലിം യുവാക്കളെ വശീകരിച്ച് അവരിൽ തീവ്രവാദം കുത്തിവെക്കുകയും ലശ്കറെ ത്വയ്യിബയുടെ പണം സ്വീകരിച്ച് കശ്മീരിലേക്ക് റിക്രൂട്ട്മെൻറ് നടത്തുകയും ചെയ്തുവെന്നാണ് ദേശീയ അന്വേഷണ ഏജൻസി സമ൪പ്പിച്ച കുറ്റപത്രത്തിലുള്ളത്. കേസ് തെളിയിക്കാൻ 186 സാക്ഷികളെയും പ്രോസിക്യൂഷൻ വിസ്തരിച്ചു. 2008 ഒക്ടോബറിൽ ജമ്മു-കശ്മീ൪ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് മലയാളി യുവാക്കൾ കൊല്ലപ്പെട്ടുവെന്ന വാ൪ത്ത പുറത്തുവന്നതോടെയാണ് സംഭവത്തിനു പിന്നിലെ ഗൂഢാലോചന അനാവരണം ചെയ്യപ്പെട്ടത്. എന്നാൽ കൊല്ലപ്പെട്ടവരുടെ മരണ സ൪ട്ടിഫിക്കറ്റ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിയാതിരുന്നതിനെ തുട൪ന്ന് വിചാരണ വൈകി. ഇപ്പോഴും മരണ സ൪ട്ടിഫിക്കറ്റുകൾ ലഭ്യമായിട്ടില്ല. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാവും ശിക്ഷിക്കപ്പെട്ട പ്രതികൾ വിധിക്കെതിരെ അപ്പീൽ സമ൪പ്പിക്കുക. മരണ സ൪ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പ്രയാസങ്ങൾ നേരിടുന്നു. അഞ്ചുപേരെ കുറ്റക്കാരല്ളെന്ന് കണ്ട് വിട്ടയച്ച പ്രത്യേക കോടതിയുടെ നടപടി കേസ് വിചാരണയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതാണ്. പ്രതികളായ അബ്ദുൽ ജബ്ബാ൪, സ൪ഫറാസ് നവാസ്, സാബി൪ പി. ബുഖാരി എന്നീ മൂന്നുപേ൪ക്ക് ഇരട്ട ജീവപര്യന്തം തടവാണ് ശിക്ഷ. അതിനിടെ, കുറ്റമുക്തരായ അഞ്ചുപേ൪ നഷ്ടപരിഹാരത്തിനായി നിയമയുദ്ധത്തിനൊരുങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദ കേസുകളിൽ സംശയത്തിൻെറ പേരിൽ പിടികൂടപ്പെട്ട് ദീ൪ഘകാലം കാരാഗൃഹത്തിൽ കഴിയേണ്ടിവന്ന എല്ലാവരുടെയും മാനുഷിക പ്രശ്നം തന്നെയാണിത്. കുറ്റപത്ര സമ൪പ്പണവും വിചാരണയും യുക്തിസഹമായ കാലയളവിൽ അവസാനിക്കാത്തതാണ് പ്രശ്നത്തിൻെറ മ൪മം. പ്രാഥമിക തെളിവെടുപ്പിനുശേഷം ക൪ശന വ്യവസ്ഥകളോടെയെങ്കിലും ജാമ്യം അനുവദിച്ചിരുന്നാൽ പരാതിക്ക് ഒരു പരിധി വരെ പരിഹാരമാവും. തീവ്രവാദമോ ഭീകരതയോ ആരോപിക്കപ്പെടുന്നവ൪ നിരപരാധിത്വം തെളിയിച്ച് ഒടുവിൽ ജയിൽ മുക്തരായാലും അവരുടെ പേരിൽ വീണുകഴിഞ്ഞ കറുത്ത മുദ്ര ജീവിതാന്ത്യം വരെ വേട്ടയാടുന്ന സ്ഥിതിവിശേഷവും ദയനീയമാണ്. ഒരു പ്രത്യേക സമുദായത്തിൽ പിറന്ന യുവാക്കൾ അനുഭവിക്കുന്ന ഇത്തരം പീഡനങ്ങൾക്കറുതി വരുത്തണമെന്ന് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും പൊതുപ്രവ൪ത്തകരും ന്യൂനപക്ഷ കൂട്ടായ്മകളും നിരന്തരം ആവശ്യപ്പെട്ടിട്ടും അ൪ഹമായ ശ്രദ്ധയും പരിഗണനയും വിഷയത്തിന് ലഭിക്കാതെ പോവുന്നത് എന്തുകൊണ്ടാണ്? ഏറ്റവും ഒടുവിൽ അകാരണമായി തടവറയിലടക്കപ്പെട്ട മുസ്ലിം യുവാക്കളുടെ ദൈന്യാവസ്ഥയിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽ കുമാ൪ ഷിൻഡെ കത്തുവഴി സംസ്ഥാന സ൪ക്കാറുകളുടെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഫലം കണ്ടുതന്നെ അറിയണം. തീവ്രവാദത്തിലേക്കും ഭീകരവൃത്തികളിലേക്കും പ്രതികാരദാഹികളായ യുവാക്കൾ ആക൪ഷിക്കപ്പെടുന്നത് പോലും ഇത്തരം നീതിനിഷേധത്തിൻെറ ഫലമാണ് എന്ന് ഉത്തരവാദപ്പെട്ടവ൪ മനസ്സിലാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story