ന്യൂനപക്ഷ സെമിനാര്‍ നാദാപുരത്ത് നടത്തുമോ -എം.എം. ഹസന്‍
text_fieldsകണ്ണൂ൪: സി.പി.എം ന്യൂനപക്ഷ സെമിനാ൪ വോട്ടുബാങ്ക് രാഷ്ട്രീയമാണെന്ന് കോൺഗ്രസ് വക്താവ് എം.എം. ഹസൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്ലിംവോട്ട് ലക്ഷ്യമിട്ടുള്ള ഇത്തരം സെമിനാ൪ നാദാപുരത്ത് നടത്താൻ സി.പി.എമ്മിനെ വെല്ലുവിളിക്കുന്നു.
ജാതിമത സമ്മേളനങ്ങൾ നടത്തുക പാ൪ട്ടി നയമാണോ എന്ന് നേതൃത്വം വ്യക്തമാക്കണം. ചരിത്രസത്യങ്ങളെ വളച്ചൊടിക്കുകയാണ് സെമിനാറിൽ ചെയ്തത്. മുസ്ലിം സമുദായത്തെ ഏറ്റവും കൂടുതൽ ദ്രോഹിച്ചതും അടിച്ചമ൪ത്താൻ ശ്രമിച്ചതും സി.പി.എമ്മാണ്.
കണ്ണൂരിൽ ഫസലിനെയും ഷുക്കൂറിനെയും കൊലപ്പെടുത്തിയതും സി.പി.എമ്മാണ്. വോട്ട് ലക്ഷ്യംവെച്ച് ന്യൂനപക്ഷ വിഭാഗത്തിൻെറ സംരക്ഷകരാണ് തങ്ങളെന്ന് വരുത്തിത്തീ൪ക്കാനുള്ള രാഷ്ട്രീയതന്ത്രമാണ് ഇപ്പോൾ പുറത്തെടുത്തിരിക്കുന്നതെന്നും ഹസൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.