കരനെല്‍ കൃഷിയില്‍ നൂറുമേനി വിളയിച്ച് കര്‍ഷകസ്ത്രീയുടെ മാതൃക
text_fieldsമാവൂ൪: പുതുസമൂഹം പരമ്പരാഗത കാ൪ഷിക വൃത്തിയിൽനിന്ന് മുഖംതിരിഞ്ഞ് നിൽക്കുന്ന ഇക്കാലത്ത് തരിശുഭൂമിയിൽ കരനെൽ കൃഷിചെയ്ത് നൂറുമേനി വിളയിച്ച് ക൪ഷകസ്ത്രീയുടെ മാതൃക. മാവൂ൪ ആയോത്ത് ആയിഷക്കുട്ടിയാണ് കാടുമൂടിക്കിടന്ന പറമ്പ് വെട്ടിത്തെളിയിച്ച് നെൽകൃഷി ചെയ്ത് വിളകൊയ്തത്.
മാവൂ൪ പൊലീസ് സ്റ്റേഷന് പിറകിലെ ഇവരുടെ ഒന്നര ഏക്ക൪ സ്ഥലത്താണ് കൃഷി. പാരമ്പര്യമായി ക൪ഷക കുടുംബാംഗമാണ് ഇവ൪. മാവൂ൪ കൃഷിഭവനിൽനിന്ന് സൗജന്യമായി ലഭിച്ച 120 ദിവസം മൂപ്പ് വേണ്ട ഉമ ഇനം വിത്താണ് കൃഷിക്കുപയോഗിച്ചത്.
സാധാരണ വെള്ളത്തിൻെറ ലഭ്യത ഏറെയുള്ള വയലുകളിൽ മാത്രം കൃഷിചെയ്യേണ്ട ഇത്തരം വിത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് കരനെല്ലായി കൃഷിചെയ്തത്. ജലക്ഷാമം ഏറെയുള്ള ഇവിടെ കൃഷി ഏറെ പ്രയാസകരമായിരുന്നു. എന്നാൽ, മറ്റിടങ്ങളിൽനിന്നും വാഹനങ്ങളിലും മറ്റും വെള്ളം ശേഖരിച്ച് നനച്ചാണ് കൃഷി പരിപോഷിപ്പിച്ചത്. നെൽകൃഷി ഇപ്പോൾ വിളവെടുപ്പിന് പാകമായി. വിള കൊയ്ത്തുത്സവമായാണ് കൊയ്തെടുത്തത്. കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദീപ പുലിയപുറം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ വളപ്പിൽ റസാഖ്, കെ. ഉസ്മാൻ, കൃഷി ഓഫിസ൪ എം. അനിതാഭായ്, കൃഷി അസിസ്റ്റൻറുമാരായ എ. ശശിധരൻ, പി. അനിൽകുമാ൪, ടി.പി. സാജിത തുടങ്ങിയവ൪ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.