വിമാനത്താവളം കാക്കാന്‍ ഇനി ഇവാനും സ്പാര്‍ക്കിയും
text_fieldsനെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സി.ഐ.എസ്.എഫിൻെറ ഡോഗ് സ്ക്വാഡിലേക്ക് അത്യാധുനിക പരിശീലനം നേടിയ ഇവാനും സ്പാ൪ക്കിയും കൂടിയത്തെി. നിലവിലുള്ള മറ്റ് നാല് നായകൾക്കുമൊപ്പം ഇനി ഇവരും വിമാനത്താവളത്തിൽ ഇടക്കിടെ ബോംബുതേടി അലയും.
അതി൪ത്തി രക്ഷാ സേനയിലെ മധ്യപ്രദേശ് ഗ്വാളിയറിലുള്ള പരിശീലന കേന്ദ്രത്തിലാണ് ഇരുനായയും ആറുമാസം തീവ്രപരിശീലനം നേടിയത്. ഇവ൪ക്കൊപ്പം സി.ഐ.എസ്.എഫിലെ മൂന്ന് ഭടന്മാരും നായകളെ നിയന്ത്രിക്കുന്നതിനും ഇവയുടെ സൂചനകൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കുന്നതിനുള്ള പരിശീലനവും നേടിയിട്ടുണ്ട്.
അടുത്തിടെ നെടുമ്പാശേരി വഴി മലേഷ്യയിലേക്ക് പോകാനത്തെിയ ഒരു യാത്രക്കാരൻെറ ലാപ്ടോപ് അടങ്ങിയ ബാഗിനകത്ത് സ്ഫോടക വസ്തുവിൻെറ സാന്നിധ്യം പരിശോധനയിൽ കണ്ടത്തെിയില്ല. എന്നാൽ, നായകൾ ലാപ്ടോപ് അടങ്ങിയ ബാഗിനകത്ത് സ്ഫോടക വസ്തുവുണ്ടെന്ന് സൂചന നൽകി. തുട൪ന്ന് ലാപ്ടോപ് കമ്പ്യൂട്ട൪ വിദഗ്ധനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് ലാപ്ടോപ് ക്ളീൻചെയ്യാൻ ഉപയോഗിച്ച ദ്രാവകത്തിൻെറ മണമാണ് മാസങ്ങൾ പിന്നിട്ടിട്ടും നായകൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞുവെന്ന് വ്യക്തമായത്. ഇവാൻ കോക്സ്പാനിയൽ ഇനത്തിൽപ്പെട്ടതും സ്പാ൪ക്കി ലാബ്രഡോ൪ ഇനത്തിൽപ്പെട്ടതുമായ നായയാണ്. കോക്സ്പാനിയൽ നായ വളരെ ചെറുതായതിനാൽ വേണ്ടി വന്നാൽ വിമാനത്തിനകത്തെ സീറ്റുകൾക്കിടയിലും പരിശോധിക്കും.അതുപോലെ വിമാനത്താവള ടെ൪മിനലിലെ ഇടുങ്ങിയ പ്രദേശങ്ങളിലേക്കും ഇതിന് കടക്കാൻ കഴിയും.പലവിധത്തിൽ പരിശോധന നടത്തുന്നതിനുവേണ്ടി നിത്യേന പരിശീലനം നൽകുന്നുണ്ട്. പരിശീലന സൗകര്യവും തങ്ങുന്നതിന് എയ൪കണ്ടീഷൻ ചെയ്ത മുറികളും ഉൾപ്പെട്ട പ്രത്യേകമായൊരു കെട്ടിടം തന്നെ വിമാനത്താവളത്തിലുണ്ട്.ഇവരുടെ പരിശീലനത്തിനും പരിചരണത്തിനുമായി പത്തോളം ഭടന്മാരുമുണ്ട്.ഇതുകൂടാതെ ആരോഗ്യരക്ഷക്കുവേണ്ടി ഒരുഡോക്ടറെയും നിയോഗിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.