മണല്‍ മാഫിയക്കെതിരെ സമരവുമായി ജസീറയും മക്കളും ദല്‍ഹിയില്‍ .
text_fieldsന്യൂദൽഹി: മണൽ മാഫിയക്കെതിരെസന്ധിയില്ലാ സമരവുമായി കണ്ണൂ൪ മാടായി സ്വദേശിനി ജസീറയും മക്കളും ദൽഹിയിലത്തെി. മൂന്നു മക്കളുമായി തലസ്ഥാനത്തത്തെിയ ജസീറയുടെ സമരം പക്ഷേ, അടിമുടി അനിശ്ചിതത്വത്തിലാണ്. ദൽഹിയിൽ സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നതിൽ ഒരു നിശ്ചയവുമില്ല. സെക്രട്ടേറിയറ്റ് പടിക്കൽ രണ്ടു മാസം പിന്നിട്ട സമരം പാ൪ലമെൻറിന് മുന്നിലേക്ക് മാറ്റുകയാണെന്ന പ്രഖ്യാപനവുമായാണ് ജസീറ മക്കളായ ഏഴാം ക്ളാസുകാരി റിസ്വാന, അഞ്ചാം ക്ളാസുകാരി ഷിഫാന, ഒന്നര വയസ്സുകാരൻ മുഹമ്മദ് എന്നിവരുമായി ദൽഹിക്കു വണ്ടി കയറിയത്. നിസാമുദ്ദീൻ സ്റ്റേഷനിൽ ഇറങ്ങിയ അവ൪ക്ക് പാ൪ലമെൻറ് എവിടെയെന്നോ, എങ്ങനെ അവിടേക്കത്തൊമെന്നോ അറിയില്ല. ഭാഷയും വശമില്ല. ആദ്യമായി കാണുന്ന ദൽഹിയിൽ സഹായത്തിന് വിളിക്കാൻ പോലും പരിചയക്കാരില്ല. കൈയിൽ അത്യാവശ്യ ചെലവിനുള്ള ചില്ലറ മാത്രം.
ആരോ ചില൪ കേരള ഹൗസിലത്തെിച്ച് ഭക്ഷണം നൽകി. റിസ൪വേഷനില്ലാതെ ജനറൽ കമ്പാ൪ട്ട്മെൻറിൽ മൂന്നു ദിവസത്തെ ദുരിതയാത്രയുടെ ക്ഷീണം ജസീറയുടെയും മക്കളുടെ മുഖത്ത് പ്രകടം. എന്നാൽ, സമരവീര്യത്തിന് ഒട്ടും കുറവില്ല. ദൽഹിയിലെ സമരക്കാരുടെ കേന്ദ്രം ജന്ത൪മന്തറാണെന്ന് ചോദിച്ചറിഞ്ഞ ജസീറ നീണ്ട യാത്രക്കൊടുവിൽ അൽപംപോലും വിശ്രമിക്കാതെ, വസ്ത്രം പോലും മാറാതെ കുട്ടികളെയും കൂട്ടി അവിടേക്കിറങ്ങി. ജന്ത൪മന്തറിലെ സമരക്കാ൪ക്കരികിൽ ഇരിക്കാനൊരുങ്ങിയ ജസീറയോട് മുൻകൂ൪ അനുമതി വാങ്ങണമെന്നായി പൊലീസ്. ഇതത്തേുട൪ന്ന് വൈകുന്നേരം അഞ്ചിന് കേരള ഹൗസിൻെറ ഗേറ്റിന് മുന്നിൽ പ്ളാസ്റ്റിക് പായ വിരിച്ച് ജസീറയും മക്കളും ഇരുന്നു. മാധ്യമപ്രവ൪ത്തകരുടെ സഹായത്തോടെ ഇംഗ്ളീഷിൽ അപേക്ഷ തയാറാക്കിയെങ്കിലും ഞായറാഴ്ചയായതിനാൽ നൽകാനായില്ല. നേരം ഇരുട്ടിയതോടെ പൊലീസത്തെി ജസീറയോട് ഒഴിഞ്ഞുപോകാൻ നി൪ദേശംനൽകി. പോകാനിടമില്ലാത്ത ജസീറ രാത്രിയും കേരള ഹൗസിന് മുന്നിൽ റോഡരികിൽ കുട്ടികളുമായി ഇരിക്കുകയാണ്.
64 ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ ഇരുന്നിട്ടും പറയുന്നത് കേൾക്കാൻ മുഖ്യമന്തിയടക്കം ആരുമുണ്ടായില്ളെന്നും അതിനാലാണ് ദൽഹിയിലേക്ക് വന്നതെന്നും ജസീറ പറഞ്ഞു. പറക്കുമുറ്റാത്ത കുട്ടികളെയുംകൊണ്ട് അറിയാത്ത നാട്ടിൽ തെരുവിൽ കിടക്കുന്നതിൻെറ അപകടം ബോധ്യമുണ്ട്. എന്നാൽ, പേടിയില്ല. ഇതിലും ഭീകരമായ സാഹചര്യമാണ് സ്വന്തം നാട്ടിലുണ്ടായിരുന്നത്. പുതിയങ്ങാടിയിൽ മണലെടുപ്പ് തടയാൻ ചെന്നപ്പോൾ മാഫിയയുടെ ആളുകൾ തന്നെയും മക്കളെയും മുഖം പുഴിയിൽ പൂഴ്ത്തി കൊല്ലാൻ ശ്രമിച്ചു. പല തവണ വീടാക്രമിച്ചു. നാട്ടുകാ൪ നോക്കി നിന്നതേയുള്ളൂ. ഇവിടെ ഞങ്ങളെ വെട്ടി നുറുക്കിയാലും ശരി ലക്ഷ്യം നേടാതെ മടക്കമില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിനിടയിൽ കുട്ടികൾ അടുത്ത സ്കൂളിൽ പോയിരുന്നു. ദൽഹിയിൽ എന്തുചെയ്യുമെന്ന് അറിയില്ല. പട്ടിണി കിടക്കാൻ തയാറായാണ് ഇറങ്ങിയതെന്നതിനാൽ മറ്റൊന്നിനെക്കുറിച്ചും ആശങ്കയില്ല. അനാവശ്യ സമരമാണെന്ന അബ്ദുല്ലക്കുട്ടി എം.എൽ.എയുടെ ആരോപണത്തിന് മറുപടിയില്ല. മാടായി കടപ്പുറത്തെ മണലെടുപ്പിനെതിരെയാണ് സമരം തുടങ്ങിയതെങ്കിലും കേരളത്തിൻെറ മുഴുവൻ കടൽതീരവും സംരക്ഷിക്കാൻ വേണ്ടിയാണ് സമരം തുടരുന്നതെന്നും ജസീറ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.