ആദ്യഭാര്യയുടെ മരണം: ബിജുരാധാകൃഷ്ണനെ നുണപരിശോധന നടത്താന്‍ അനുമതി
text_fieldsകൊല്ലം: ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിൽ സോളാ൪ തട്ടിപ്പിലെ പ്രതി ബിജു രാധാകൃഷ്ണനെ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് (ഒന്ന്) കോടതിയിൽ ഹാജരാക്കി. കേസിലെ രണ്ടാംപ്രതിയും ബിജുവിൻെറ അമ്മയുമായ രാജമ്മാളിന് ഇതുവരെയും സമൻസയച്ചിരുന്നില്ല. ഹൈകോടതി ഉത്തരവുള്ള കേസാണിതെന്ന് മജിസ്ട്രേറ്റ് ഡി. ശ്രീകുമാ൪ ചൂണ്ടിക്കാട്ടി. പിന്നീട് 12.30ന് രാജമ്മാളിന് സമൻസ് നൽകിയെങ്കിലും കോടതിയിൽ ഹാജരാക്കാനായില്ല. തുട൪ന്ന് കേസ് ഒക്ടോബ൪ 17 ലേക്ക് മാറ്റി.
പരിശോധനക്ക് വിധേയനാക്കണമെന്നും അഭിഭാഷകനുമായും അമ്മയുമായും ഫോണിൽ സംസാരിക്കാനും അനുവദിക്കണമെന്ന് ബിജു കോടതിയോട് അഭ്യ൪ഥിച്ചു. നുണപരിശോധന നടത്താൻ അന്വേഷണ ഉദ്യോഗസ്ഥന് ഇതിനകം തന്നെ നി൪ദേശം നൽകിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകനുമായും പൊലീസിൻെറ സാന്നിധ്യത്തിൽ അമ്മയുമായി ഫോണിൽ സംസാരിക്കാനും കോടതി അനുമതിനൽകി. അമ്മയുമായി സംസാരിക്കാൻ ആദ്യം അനുമതി നൽകിയിരുന്നില്ല. പ്രോസിക്യൂഷനുവേണ്ടി എ.പി.പി റോയ് ടൈറ്റസ് ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.