തുര്‍ക്കിയില്‍ ശിരോവസ്ത്ര നിരോധം പിന്‍വലിച്ചു
text_fieldsഅങ്കാറ: 90 വ൪ഷത്തെ വിലക്ക് ചരിത്രമാക്കി സ൪ക്കാ൪ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ശിരോവസ്ത്രം ധരിക്കുന്നതിനുള്ള നിരോധം തു൪ക്കി സ൪ക്കാ൪ പിൻവലിച്ചു. അതേസമയം, കോടതികളിലും സൈനിക മേഖലയിലും വിലക്ക് തുടരും. ആധുനിക തു൪ക്കിയുടെ പിതാവ് മുസ്തഫ അതാത്തു൪ക്ക് 1925ൽ കൊണ്ടുവന്ന പരിഷ്കരണത്തിൻെറ ഭാഗമായാണ് പൊതുസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് ശിരോവസ്ത്രം നിരോധിച്ചത്.
വസ്ത്രധാരണത്തിനും ജീവിതരീതിക്കുമുള്ള വ്യക്തിയുടെ സ്വാതന്ത്ര്യമാണ് സ൪ക്കാ൪ ഉറപ്പുവരുത്തിയതെന്ന് തു൪ക്കി ഉപപ്രധാനമന്ത്രി ബകി൪ ബുസ്ദാഗ് പറഞ്ഞു. ജനങ്ങൾക്കിടയിലെ ഉച്ചനീചത്വവും വിവേചനവും ചരിത്രമായതായി അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് നടപ്പാക്കുന്ന ജനാധിപത്യ പരിഷ്കാരങ്ങളുടെ ഭാഗമായി ശിരോവസ്ത്ര വിലക്ക് പിൻവലിക്കുമെന്ന് പ്രധാനമന്ത്രി റജബ് തയ്യബ് ഉ൪ദുഗാൻ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷം വരുന്ന മുസ്ലിംകളുടെ മതസ്വാതന്ത്ര്യമാണ് പുതിയ തീരുമാനത്തിലൂടെ പുന$സ്ഥാപിക്കപ്പെട്ടതെന്ന് ഉ൪ദുഗാൻെറ അനുകൂലികൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.