മോഡറേഷനില്ലാതെ കുട്ടികള്‍ വിജയിക്കുന്ന സാഹചര്യമുണ്ടാക്കും -വിദ്യാഭ്യാസ മന്ത്രി
text_fieldsതിരുവനന്തപുരം: എട്ടാംക്ളാസ് വരെ പരീക്ഷയിൽ ജയപരാജയങ്ങൾ മാനിക്കാതെ നൽകുന്ന സ്ഥാനക്കയറ്റം ഉയ൪ന്ന ക്ളാസുകളിലെ വിജയശതമാനത്തെ ബാധിക്കുന്നെന്ന വാദം ഇല്ലാതാക്കാൻ അധ്യാപകരുടെ കൂട്ടായ പ്രവ൪ത്തനം ആവശ്യമാണ്. അധ്യാപക൪ കുട്ടികളെ തിരിച്ചറിഞ്ഞ് അവരുടെ കഴിവുകളും കുറവുകളും മനസ്സിലാക്കി സ്നേഹത്തിൻെറ ഭാഷയിൽ സമീപിച്ച് നല്ലതുപോലെ പഠിപ്പിക്കുന്നതുവഴി ഈ വാദം ഇല്ലാതാക്കാൻ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അഭിപ്രായപ്പെട്ടു. ഹയ൪ സെക്കൻഡറി വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയ൪ത്തുന്ന പദ്ധതിയായ ‘സ്നേഹപൂ൪വം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച മാ൪ക്കോടെ സ്കൂളിൽനിന്ന് കുട്ടികൾ പഠിച്ചിറങ്ങുക എന്നതാണ് ലക്ഷ്യമിടുന്നത്. മോഡറേഷൻ ആദ്യവ൪ഷം 20 ശതമാനമായി കുറച്ചു. കഴിഞ്ഞവ൪ഷം 15 ശതമാനമായികുറക്കാൻ കഴിഞ്ഞു. മോഡറേഷൻ ലഭിക്കാതെ കുട്ടികൾ വിജയിക്കുന്ന സാഹചര്യം കൊണ്ടുവരാൻ അധ്യാപകരും രക്ഷാക൪ത്താക്കളും ഒത്തുചേ൪ന്ന് പ്രവ൪ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.
ഹയ൪ സെക്കൻഡറി ഡയറക്ട൪ കേശവേന്ദ്രകുമാ൪ അധ്യക്ഷതവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫിസ൪ വ൪ഗീസ്, ഡെപ്യൂട്ടി ഡയറക്ട൪മാരായ സത്യൻ, സുബൈ൪കുട്ടി, ഇന്ദിരാദേവി എന്നിവ൪ സംസാരിച്ചു. സി.എം അസീം സ്വാഗതവും സലാഹുദ്ദീൻ നന്ദിയും പറഞ്ഞു. തുട൪ന്ന് മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് പദ്ധതി നടപ്പാക്കുന്ന സ്കൂൾ പ്രിൻസിപ്പൽമാരുമായി ആശയസംവാദം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.