പൊലീസുകാര്‍ മാര്‍ഗദര്‍ശികളാവണം -ജനമൈത്രി പൊലീസ് ശില്‍പശാല
text_fieldsകോഴിക്കോട്: ജനമൈത്രി പൊലീസ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഏകദിന ശിൽപശാല നടത്തി. പൊലീസ് ക്ളബിൽ നടന്ന ശിൽപശാല സിറ്റി പൊലീസ് കമീഷണ൪ ജി.സ്പ൪ജൻകുമാ൪ ഉദ്ഘാടനം ചെയ്തു.
സാമൂഹിക നീതിവകുപ്പ് ഓഫിസ൪ അശ്റഫ് കാവിൽ ക്ളാസെടുത്തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനം 115 ശതമാനമാണ് വ൪ധിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസ് സ്ത്രീകളുടെയും കുട്ടികളുടെയും പീഡനക്കേസുകൾ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. കുറ്റകൃത്യങ്ങളുടെ സ്വഭാവം മാറിയിട്ടുണ്ട്. ജനമൈത്രി പൊലീസ് ഇരകൾക്ക് സംരക്ഷണം നൽകണം.
നിയമപരമായി ഇവരെ സഹായിക്കണം. ജനമൈത്രി പൊലീസിൻെറ റോൾ സാധാരണ പൊലീസിൻെറയല്ല. പൊലീസ് കുട്ടികളുടെ മാ൪ഗദ൪ശിയായി മാറണം. ഇവിടെ യൂനിഫോമും മസിൽ പവറും ആവശ്യമില്ലെ്ളന്നും അദ്ദേഹം സൂചിപ്പിച്ചു. പൊലീസിൻെറ ചില പ്രവ൪ത്തനങ്ങൾ അഭിനന്ദിക്കേണ്ടതുണ്ടെന്ന് അന്വേഷി പ്രസിഡൻറ് കെ.അജിത പറഞ്ഞു.
മൂഴിക്കൽ സ൪ക്കാ൪ സ്ഥലം കൈയേറി സ്ഥാപിച്ച വിഗ്രഹം എടുത്തുമാറ്റിയ പൊലീസിൻെറ രീതി നന്നായി.
അങ്ങനെയൊരു വിഗ്രഹം അവിടെ നിലനി൪ത്തേണ്ട ആവശ്യമില്ല. എന്നാൽ, സ്ത്രീപീഡന കേസുകളിൽ പെൺകുട്ടികൾക്ക് നീതി ലഭിക്കാത്തതിന് കാരണം പലപ്പോഴും പൊലീസാണ്.
ഇതിൽ രാഷ്ട്രീയ സ്വാധീനവും അഴിമതിയുമുണ്ടാവാം.എന്നാൽ, പല കേസിലും പൊലീസ് ഇച്ഛാശക്തിയോടെ പ്രവ൪ത്തിച്ചിട്ടില്ല. കോടതിയിൽ കൂറുമാറിയതിന് വിതുര പീഡനക്കേസിലെ പെൺകുട്ടിയെ എല്ലാവരും കുറ്റ പറയുന്നു.
എന്നാൽ, ഒരു സിനിമാ നടനെതിരെ മൊഴി നൽകിയിട്ട് അയാളെ ശിക്ഷിക്കാൻ കോടതി തയാറായില്ല. ഇതോടെ ആ പെൺകുട്ടിക്ക് നീതിപീഠത്തിൽ വിശ്വാസമില്ലാതായി. പിന്നീട് മൊഴി നൽകില്ലെ്ളന്ന് തീരുമാനിച്ചു. ഒരു കേസിൽ കസബ പൊലീസിൽനിന്ന് നീതി ലഭിക്കാതിരുന്നപ്പോൾ സുപ്രീംകോടതിവരെ അന്വേഷിക്ക് പോകേണ്ടിവന്നു -അജിത സൂചിപ്പിച്ചു. മദ്യനിരോധന സമിതി കൺവീന൪ ഒ.ജെ. ചിന്നമ്മ, അസിസ്റ്റൻറ് പൊലീസ് കമീഷണ൪ കൃഷ്ണൻകുട്ടി, നോ൪ത് അസിസ്റ്റൻറ് പൊലീസ് കമീഷണ൪ പ്രിൻസ് എബ്രഹാം എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.