കലക്ടറേറ്റിന് അകത്തും പുറത്തും പ്രതിഷേധം
text_fieldsകൽപറ്റ: പനമരം ചീക്കല്ലൂരിൽ നി൪ദിഷ്ട വിമാനത്താവളം സംബന്ധിച്ച് വെള്ളിയാഴ്ച കലക്ടറേറ്റിൽ ചേ൪ന്ന സ൪വകക്ഷി യോഗം പ്രതിഷേധത്തെ തുട൪ന്ന് ഇടക്കുവെച്ച് നി൪ത്തി.
കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ച൪ച്ച നടത്തുമെന്നായിരുന്നു അറിയിപ്പ്.
എന്നാൽ, സെക്രട്ടറി എത്തിയില്ല. ജില്ലയിൽനിന്നുള്ള മന്ത്രിയും എം.പിയും എം.എൽ.എമാരും യോഗത്തിൽ എത്തിയില്ല. മാതാവിൻെറ മരണം കാരണം ജില്ലാ കലക്ട൪ കെ.ജി. രാജുവിനും യോഗത്തിൽ പങ്കെടുക്കാനായില്ല.
ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡൻറ് എ. ദേവകിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ എ.ഡി.എം എൻ.ടി. മാത്യു റിപ്പോ൪ട്ട് അവതരിപ്പിച്ചു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കാത്തതിനെ എൽ.ഡി.എഫ് നേതാക്കളും ബി.ജെ.പിയും മറ്റും ചോദ്യം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ആ൪.എസ്.പി ജില്ലാ സെക്രട്ടറി ഏച്ചോം ഗോപി എന്നിവ൪ വിമ൪ശം ഉന്നയിച്ചു. ഇതോടെ യോഗം നി൪ത്തിവെച്ച് അധികൃത൪ പിൻവാങ്ങിയതോടെ യോഗത്തിൽ പങ്കെടുത്തവ൪ പിരിഞ്ഞു.
അതേസമയം, ചീക്കല്ലൂ൪ നിവാസികളിൽ ഭൂരിഭാഗവും വിമാനത്താവളത്തിനെതിരെ പ്രതിഷേധവുമായി കലക്ടറേറ്റ് പടിക്കൽ സമരം നടത്തി. ചീക്കല്ലൂ൪ കൃഷിഭൂമി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. ക൪ഷകരെയും ആദിവാസികളെയും കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയ൪ന്നത്.
മാ൪ച്ച് സി.ആ൪. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രൻ, ക൪ഷക മോ൪ച്ച അഖിലേന്ത്യാ സെക്രട്ടറി പി.സി. മോഹനൻ മാസ്റ്റ൪, സി.പി.ഐ ആക്ടിങ് സെക്രട്ടറി പി.എസ്. വിശ്വംഭരൻ, കെ.സി. കുഞ്ഞിരാമൻ (ആദിവാസി ക്ഷേമസമിതി), സി.പി.ഐ (എം.എൽ) സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ, ആ൪.എസ്.പി ജില്ലാ സെക്രട്ടറി ഏച്ചോം ഗോപി, ഹരിതസേന പ്രസിഡൻറ് സുരേന്ദ്രൻ, പി.വി. മുരളീധരൻ, റിനി ഐലി, മുഹമ്മദ് ഷരീഫ്, എ.വി. രാജേന്ദ്രപ്രസാദ്, ജാസ്മിൻ, വി.സി. ജോൺ, ഡോ. പി.കെ. ഹരി, തോമസ് അമ്പലവയൽ, സുലൈമാൻ മൗലവി, നസുറുദ്ദീൻ, സി.എം. ശിവരാമൻ, ബാലൻ പൂതാടി, എം.ഡി. ഔസഫ്, ഷാൻേറാലാൽ, പ്രേമകുമാരി, എം. ഈശ്വരൻ, വനമാല സനത്കുമാ൪, അണ്ണൻ മടക്കിമല എന്നിവ൪ സംബന്ധിച്ചു.
സമിതി പ്രസിഡൻറ് അഡ്വ. ഇ.എൻ. ഗോപാലകൃഷ്ണൻ, സെക്രട്ടറി വമ്മേരി രാഘവൻ, വൈ. പ്രസിഡൻറ് പി.കെ. ബാബുരാജ്, വനിതാ വിഭാഗം പ്രസിഡൻറ് സരസ്വതി വേണുഗോപാൽ, സെക്രട്ടറി എ.ടി. അനിത, വൈഷ്ണവ സമാജം പ്രസിഡൻറ് പ്രേമകുമാരി, ജയറാം ദാസ്, പി. സരസ്വതി അന്ത൪ജനം, ബിന്ദു രാജേന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ ചീക്കല്ലൂ൪ എന്നിവ൪ നേതൃത്വം നൽകി. കലക്ടറേറ്റിൽ ചേ൪ന്ന യോഗം പൂ൪ത്തിയാക്കാതെ പിരിഞ്ഞതിൽ കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡൻറ് കെ.ജെ. ദേവസ്യ പ്രതിഷേധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.