225 ദിവസത്തിനുള്ളില്‍ വൈറ്റിലയില്‍ വലയില്‍ വീണത് 1001 മദ്യപര്‍
text_fieldsകൊച്ചി: വൈറ്റിലയിൽ 225 ദിവസത്തിനുള്ളിൽ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായത് 1001 പേ൪. മാ൪ച്ച് ഒന്ന് മുതൽ വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരമാണ് തിരക്കേറിയ ജങ്ഷനായി കരുതപ്പെടുന്ന വൈറ്റിലയിൽനിന്ന് 1001 മദ്യപരെ പിടികൂടിയത്.
വൈറ്റില ജങ്ഷന് 50 മീറ്റ൪ ചുറ്റളവിൽ ട്രാഫിക് പൊലീസ് നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടിയിലായവരിൽ 70 സ്വകാര്യബസ് ഡ്രൈവ൪മാരും 12 കെ.എസ്.ആ൪.ടി.സി ഡ്രൈവ൪മാരുമുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവ൪ക്കെതിരെ നടപടി ക൪ശനമാക്കുന്നതിൻെറ ഭാഗമായാണ് വൈറ്റിലയിൽ ട്രാഫിക് പൊലീസ് പരിശോധന നടത്തിയത്. 225 ദിവസത്തിനിടെയാണ് ഇവിടെ മാത്രം 1001 പേ൪ പിടിയിലായിരിക്കുന്നത്.
കിഴക്കൻ മേഖലയിൽ നിന്ന് നഗരത്തിലേക്കുള്ള പ്രധാന പ്രവേശ കവാടമായ വൈറ്റിലയിൽ മൊബിലിറ്റി ഹബ് കൂടി യാഥാ൪ഥ്യമായതോടെ വൈറ്റില ജങ്ഷനിൽ വാഹനാപകടങ്ങളും പതിവാണ്.
മൂന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവ൪മാ൪, അഞ്ച് ആംബുലൻസ് ഡ്രൈവ൪മാ൪, 168 ഓട്ടോ ഡ്രൈവ൪മാ൪, 340 കാ൪ ഡ്രൈവ൪മാ൪, 276 ബൈക് യാത്രക്കാ൪, 111 ടിപ്പ൪/ടാങ്ക൪ ഡ്രൈവ൪മാ൪, 16 മറ്റ് വാഹന ഡ്രൈവ൪മാ൪ എന്നിവരാണ് പിടിയിലായവ൪. ഇടപ്പള്ളി ട്രാഫിക് എസ്.ഐ എം.എം. അബൂബക്കറിൻെറ നേതൃത്വത്തിൽ വൈറ്റില സെക്ഷനിലെ പൊലീസുകാരായ കെ.വി. അനിൽ, ശ്യാം ആ൪. മേനോൻ, ബിജുമോൻ, സുനിൽകുമാ൪, മഹേശൻ, സിനോജ്, ലതികൻ എന്നിവരാണ് ഇവിടെ പരിശോധന നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.