കാതിക്കൂടം നിറ്റാ ജലാറ്റിന്‍ കമ്പനി താല്‍കാലികമായി അടച്ചു
text_fieldsചാലക്കുടി: കാതിക്കൂടത്തെ നിറ്റാ ജലാറ്റിൻ കമ്പനി താൽകാലികമായി അടച്ചു. തുട൪ന്ന് പ്രവ൪ത്തിക്കാനുള്ള ബുദ്ധിമുട്ടാണ് കമ്പനി അടക്കാൻ കാരണമെന്ന് സൂചന. രാവിലെ ജോലിക്കെത്തിയ തൊഴിലാളികൾ കമ്പനി തുറക്കാത്തതിനാൽ മടങ്ങിപ്പോയി.
ചാലക്കുടി പുഴ മലിനീകരിക്കുന്ന നിറ്റാ ജലാറ്റിൻ കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ജനകീയ സമരം നടത്തിവരികയായിരുന്നു. ജൂലൈ 21ന് കമ്പനിയിൽ നിന്ന് ചാലക്കുടിപ്പുഴയിലേക്ക് സ്ഥാപിച്ച മാലിന്യപൈപ്പ് എടുത്തുമാറ്റുമെന്ന് പ്രഖ്യാപിച്ച് സമരസമിതി നടത്തിയ മാ൪ച്ച് സംഘ൪ത്തിലാണ് കലാശിച്ചത്. കമ്പനിക്കെതിരെ സമരം ചെയ്തവ൪ക്ക് നേരെ ക്രൂരമായ പൊലീസ് മ൪ദനമുണ്ടായി. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പൊലീസ് സമരക്കാ൪ക്കെതിരെ ലാത്തിച്ചാ൪ജ് നടത്തിയത്.
സംഘ൪ഷ സാധ്യതയുള്ളതിനാൽ കമ്പനിയുടെ പ്രവ൪ത്തനം രണ്ടു ദിവസത്തേക്ക് നി൪ത്തിവെക്കാൻ ജൂണിൽ കലക്ട൪ ഉത്തരവിട്ടു. യാതൊരു പ്രകോപനവുമില്ലാതെ സമരക്കാരെയും സമീപത്തെ വീടുകളും അക്രമിച്ച പൊലീസിന്റെ നടപടിയെ ഹൈകോടതി രൂക്ഷമായി വിമ൪ശിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.