Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇരുളില്‍ സംഗീതസാഗരം...

ഇരുളില്‍ സംഗീതസാഗരം തീര്‍ത്ത് അഫ്സല്‍

text_fields
bookmark_border
ഇരുളില്‍ സംഗീതസാഗരം തീര്‍ത്ത് അഫ്സല്‍
cancel

കൊച്ചി: കാഴ്ചയില്ളെന്ന കുറവ് സംഗീതമാസ്മരികതയിലൂടെ മറികടന്ന് അഫ്സൽ യൂസുഫ് അത്ഭുതം വിരിയിക്കുന്നു. നിരവധി സിനിമാഗാനങ്ങൾക്ക് സംഗീതം നൽകിയ അഫ്സൽ ഒടുവിൽ സിനിമക്ക് പശ്ചാത്തല സംഗീതമൊരുക്കിയും പ്രേക്ഷക കാഴ്ചയെ അനുഭവസമ്പന്നമാക്കുന്നു. സിനിമ കാണാതെ സിനിമക്ക് പശ്ചാത്തല സംഗീതം ഒരുക്കുക എന്നത് ഒരുപക്ഷേ ലോകത്ത് തന്നെ അപൂ൪വമാകും.
ലാൽ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഇമ്മാനുവലി’ൽ ഗാനങ്ങൾക്കൊപ്പം സിനിമക്കും പശ്ചാത്തല സംഗീതം അഫ്സൽ നൽകിയിരുന്നു. അനശ്വര സംവിധായകൻ ഭരതൻെറ ‘പറങ്കിമല’ റീമേക്ക് ചെയ്യുമ്പോൾ അതിൻെറ ഈണങ്ങൾക്കൊപ്പം പശ്ചാത്തലസംഗീതവും ഇദ്ദേഹത്തിൻേറതു തന്നെ. അന്ധത മറികടന്ന്, മറ്റുള്ളവരെ ആശ്രയിക്കാതെ എങ്ങനെ ജീവിക്കാം എന്ന ചിന്ത ശക്തമാക്കാൻ പ്രേരണയേകിയത് ബാല്യത്തിലെ പാഠങ്ങളെന്ന് അഫ്സൽ. മാതാപിതാക്കളും അധ്യാപകരുമെല്ലാം ആത്മവിശ്വാസത്തിൽ ജീവിക്കാൻ പ്രേരണനൽകി. കുട്ടിക്കാലം മുതലെ സംഗീതത്തോട് ഇഷ്ടമായിരുന്നു. സംഗീതത്തോടുള്ള താൽപര്യം അറിഞ്ഞ് മാതാപിതാക്കളും പ്രോത്സാഹനം നൽകി. ഏഴാം ക്ളാസുവരെ വിദ്യാഭ്യാസം ആലുവ അന്ധവിദ്യാലയത്തിലായിരുന്നു. സാഹിത്യതിൽ ബിരുദം നേടിയ ശേഷം ബി.എ മ്യൂസിക്കിൽ പഠനം നടത്തി.
സംഗീത ഉപകരണങ്ങളിൽ കീബോ൪ഡിനോട് താൽപര്യം തോന്നിയതിനാൽ അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മഹാരാജാസിലെ പഠനത്തിനിടെ രണ്ട് സംഗീത ആൽബങ്ങൾ ചെയ്തു. ഒന്നിൻെറ സംവിധാനം ആഷിക് അബുവായിരുന്നു. പഠിക്കുമ്പോൾത്തന്നെ സംഗീതസംവിധായകൻ ഒൗസേപ്പച്ചൻ സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന ചിത്രത്തിൽ കീബോ൪ഡ് പ്ളേയറായി വിളിച്ചു. അതായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള എൻട്രി. അതിനുമുമ്പ് 2005ൽ ബിജു വ൪ക്കിയുടെ ‘ചന്ദ്രനിലേക്കുള്ള വഴി’ എന്ന അക്കാദമിക് ചിത്രത്തിന് ഈണമൊരുക്കി. പിന്നീട് സംഗീതസംവിധായകരായ രവീന്ദ്രൻ മാഷ്, ബേണി ഇഗ്നേഷ്യസ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, ബിജിപാൽ തുടങ്ങിയവ൪ക്കൊപ്പം പ്രവ൪ത്തിച്ചു.
2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ഒരു സ്റ്റേജ് ഷോയുടെ ടൈറ്റിൽ സോങ്ങിന് സംഗീതം നൽകാൻ അവസരം ലഭിച്ചു. ആ ബന്ധമാണ് സിനിമയിൽ ഉയ൪ച്ചയിലേക്ക് എത്തിച്ചത്. നി൪മാതാവ് ജോളി ജോസഫ്് ആദ്യ സിനിമയായ ‘കലണ്ടറി’ൽ സംഗീതം നൽകാൻ അവസരം നൽകി. തുട൪ന്ന് സംവിധായകൻ ബാബു ജനാ൪ദനൻെറ ‘ബോംബെ മാ൪ച്ച് 12 ’ ചെയ്യാൻ അവസരം ലഭിച്ചു. പിന്നീട് പത്മകുമാറിൻെറ ‘പാതിരാമണലി’ൽ പ്രവ൪ത്തിച്ചു. സിനിമക്ക് പശ്ചാത്തലസംഗീതം ഒരുക്കുകയെന്നത് വലിയ ആഗ്രഹമായിരുന്നു. പാട്ടുകൾക്ക് സംഗീതം നൽകാൻ അവസരം നൽകിയപ്പോൾ ലാൽ ജോസിനോട് ആഗ്രഹം പറഞ്ഞു. ആത്മവിശ്വാസമുണ്ടെങ്കിൽ ചെയ്തുകൊള്ളാൻ അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയും നി൪മാതാവ് ജോ൪ജും പിന്തുണ നൽകിയതോടെയാണ് നല്ല രീതിയിൽ ചിത്രത്തിൽ പശ്ചാത്തലസംഗീതം ഒരുക്കാൻ കഴിഞ്ഞത്. കരിയ൪ ഹിറ്റ് നൽകിയ ചിത്രമാണ് ഇമ്മാനുവൽ. ബാബു ജനാ൪ദനൻ സംവിധാനം ചെയ്ത ‘ഗോഡ് ഫോ൪ സെയിലി’നും ഈണം നൽകിയത് അഫ്സലാണ്.
‘പറങ്കിമല’ സെൻ പള്ളാശേരിയാണ് റീമേക്ക് ചെയ്യുന്നത്. ചിത്രത്തിൽ രണ്ട് ഗാനങ്ങളണ്ട്. നദീം അ൪ഷാദും മൃദുലാ വാര്യരും പാടിയ ‘മഴയിൽ നിറയും...’ എന്ന ഗാനം ഹിറ്റായി കഴിഞ്ഞു. യു ട്യൂബിൽ ആറു ലക്ഷത്തിലധികം ഹിററുകൾ വന്നു കഴിഞ്ഞു. പുതിയ തലമുറയിൽപ്പെട്ടവ൪ക്കും കൂടി ആസ്വാദ്യമാകുന്ന രീതിയിലാണ് ചിത്രം തയാറാക്കിയത്. അതുകൊണ്ടുതന്നെ ഗാനങ്ങളും പശ്ചാത്തല സംഗീതവും അതിനനുസൃതമായ പാറ്റേണുമാണ് ഉപയോഗിച്ചത്.
സംഗീതജീവിതത്തിൽ മറക്കാനാകാത്ത അനുഭവങ്ങളിൽ ഒന്ന് യേശുദാസിൽനിന്ന് ലഭിച്ച അംഗീകാരമാണ്. 50 വ൪ഷത്തിനിടെ അദ്ദേഹം ആലപിച്ചതിൽ ഇഷ്ടപ്പെട്ട അമ്പത് ഗാനങ്ങൾ തെരഞ്ഞെടുത്തപ്പോൾ അതിൽ അഫ്സൽ സംഗീതം നൽകിയ ഒന്നുമുണ്ട്. തൻെറ ആദ്യചിത്രമായ കലണ്ടറിലെ ‘ചിറകാ൪ന്ന മൗനം...’ എന്ന ഗാനമാണത്. അഫ്സലിൻെറ പിൻബലം കുടുംബത്തിൻെറ പിന്തുണയാണ്. കൊച്ചിൻ യൂനിവേഴ്സിറ്റി റിട്ട. പ്രഫസ൪ ഡോ. കെ.കെ. മുഹമ്മദ് യൂസുഫാണ് പിതാവ്. മാതാവ് ഫാത്തിമ. ഭാര്യ നിഷാമോൾ തിരക്കഥാകൃത്ത് ആലപ്പി ഷരീഫിൻെറ സഹോദരിയുടെ മകളാണ്. മക്കൾ: ഹന ഫാത്തിമ, ഫിദ ഫാത്തിമ, അബ്ദുൽ. ചെറുപ്പത്തിൽ സഹോദരി ഐഷയുടെ പ്രോത്സാഹനവും ഏറെ തുണച്ചു.
സാങ്കേതികവിദ്യയുടെ സഹായം കാഴ്ചയുള്ളവരും കാഴ്ചയില്ലാത്തവരും തമ്മിലെ അകലം കുറക്കുമെന്ന് അഫ്സൽ പറയുന്നു. കാഴ്ചയില്ലാതെ പോയെന്ന് കരുതി മാറിനിൽക്കേണ്ട കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല. ആത്മവിശ്വാസമുണ്ടെങ്കിൽ എല്ലാം നേടാൻ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story