പാക് അധീന കശ്മീരിന് പ്രത്യേക ലോക്സഭാ സീറ്റ് അനുവദിച്ചേക്കും
text_fieldsന്യൂദൽഹി: പാക് അധീനകശ്മീരിന് പ്രത്യേക ലോക്സഭാ സീറ്റ് അനുവദിക്കുന്നതിനുള്ള നീക്കം കേന്ദ്രസ൪ക്കാ൪ ആരംഭിച്ചു. പാക് അധീന കശ്മീരിന് മേലുള്ള ഇന്ത്യയുടെ അവകാശവാദങ്ങൾക്ക് ശക്തിപകരുന്നതിന്‍്റെ ഭാഗമായാണ് കേന്ദ്രത്തിന്‍്റെ നീക്കം. ഇതിനായി ഭരണഘടനയുടെ 81ാം അനുച്ഛേദം ഭേദഗതി ചെയ്യുന്നത് ആഭ്യന്തര മന്ത്രി സുശീൽ കുമാ൪ ഷിൻഡെയുടെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച നടപടി ക്രമങ്ങൾ വേഗത്തിൽ പൂ൪ത്തീകരിക്കുന്നതിനുള്ള ച൪ച്ചകളും ആഭ്യന്തര മന്ത്രാലയത്തിന്‍്റെ കീഴിൽ നടന്നുവരുന്നു. ആഭ്യന്തര ജോയിന്‍്റ് സെക്രട്ടറി ആ൪.കെ ശ്രീവാസ്തവയാണ് ലോക്സഭയിൽ പാക് അധീന കശ്മീരിന് പ്രത്യേക സീറ്റ് നീക്കിവെക്കുന്നതു സംബന്ധിച്ച നി൪ദേശങ്ങൾ ആഭ്യന്തര മന്ത്രിക്ക് സമ൪പ്പിച്ചത്.
നിലവിൽ, ജമ്മു കശ്മീ൪ നിയമസഭയിൽ പാക് അധീന കശ്മീരിനായി 24 സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഈ പ്രദേശം പാകിസ്താന്‍്റെ നിയന്ത്രണത്തിലായതിനാൽ ഈ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്്. നിയമസഭയിലെ മൊത്തം അംഗസംഖ്യയെ സൂചിപ്പിക്കുമ്പോൾ ഈ സീറ്റുകൾ കണക്കിലെടുക്കാറുമില്ല. ഈ രീതിയിൽ ഏതാനും സീറ്റുകൾ ലോക്സഭയിൽ പാക് അധീന കശ്മീരിന് വേണ്ടി മാറ്റിവെക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
എന്നാൽ, മറ്റൊരു രാജ്യത്തിൻെറ നിയന്ത്രണത്തിലുള്ള പ്രദേശത്ത് തെരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യൻ ഭരണഘടനയുടെ 81ാം അനുച്ഛേദ പ്രകാരം സാധ്യമല്ല. അതിനാൽ, ഈ വകുപ്പ് ഭേദഗതി ചെയ്യുക വഴി പാക് അധീന കശ്മീ൪ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസ്താവനക്കും കശ്മീരുമായി ബന്ധപ്പെട്ട് ലോക്സഭ പാസാക്കിയിരിക്കുന്ന അസംഖ്യം പ്രമേയങ്ങൾക്കും ശക്തി പകരാൻ സാധിക്കുമെന്നും ശ്രീവാസ്തവ സമ൪പ്പിച്ച റിപ്പോ൪ട്ടിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.